ഷൈൻ നല്ലൊരു ഡാൻസർ കൂടിയാണെന്ന് ഭീഷ്മപർവം സിനിമയിലൂടെ ഏവർക്കും മനസിലായ കാര്യമാണ്.

പ്പോൾ എങ്കും ജയിലറിലെ 'കാവാലയ്യാ' ആണ് തരം​ഗം. സോഷ്യൽ മീഡിയ വാളുകളിൽ ഈ ​ഗാനം തന്നെയാണ് താരം. തമന്ന തകർത്താടിയ ​ഗാനത്തിലെ ഐക്കോണിക് സ്റ്റെപ്പിന് ചുവടുവച്ച് സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. 

ഷൈൻ നല്ലൊരു ഡാൻസർ കൂടിയാണെന്ന് ഭീഷ്മപർവം സിനിമയിലൂടെ ഏവർക്കും മനസിലായ കാര്യമാണ്. 'കാവാലയ്യാ'യെ അതിമനോഹരമായാണ് ഷൈൻ അവതരിപ്പിച്ചിരിക്കുന്നതും. ഹിപ്പ് മൂവ്മെന്റ് എല്ലാം പക്കാ രീതിയിൽ തന്നെ നടൻ ചെയ്യുന്നുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. 

View post on Instagram

'രതിപുഷ്പം ഓർമ വന്നവരുണ്ടോ, രതിപുഷ്പത്തെ കടത്തിവെട്ടുമോ, ആ ഭീഷമ സ്റ്റെപ് നു മുന്നിൽ 'കാവാലയ്യാ' ഒക്കെ എന്ത്, ഷൈൻ അണ്ണൻ തീ , ,,ലെ ഷൈൻ: ഈ സീൻ ഒക്കെ നമ്മൾ പണ്ടേ വിട്ടതാ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഷൈനിനൊപ്പം ഡാൻസ് കളിക്കാൻ അൻഷ മോഹനും ഉണ്ട്.

കഴിഞ്ഞ മാസം മെറീന മൈക്കിള്‍, സ്വാസിക എന്നിവരോടൊപ്പം ഷൈന്‍ ഡാന്‍സ് കളിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപ് ചിത്രം കൊച്ചി രാജാവിലെ 'തങ്ക കുട്ടാ..സിങ്ക കുട്ടാ..' എന്ന ​ഗാനത്തിനാണ് താരം ഡാന്‍സ് ചെയ്തത്. വളരെ സ്റ്റൈലിഷ് ആയി ഡാൻസ് കളിക്കുന്ന ഷൈനിനെ വീഡിയോയിൽ കാണാന്‍ സാധിച്ചിരുന്നു. 

അൺഫോളോ ചെയ്തു, ആ പോസ്റ്റും ഇല്ല; അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞെന്ന് അഭ്യൂഹം

അതേസമയം, 'പമ്പരം' എന്ന ചിത്രമാണ് ഷൈനിന്‍റേതായി പുതുതായി പ്രഖ്യാപിച്ചത്. ടൈം ലൂപ്പോ മിസ്റ്ററി ത്രില്ലറോ സൈക്കോ ത്രില്ലറോ ആണ് ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കിയ സൂചന. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം സിധിൻ നിര്‍വ്വഹിക്കുന്നു.തോമസ് കോക്കാട്, ആന്‍റണി ബിനോയ് എന്നിവരാണ് നിർമ്മാതാക്കള്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News