Asianet News MalayalamAsianet News Malayalam

'വിവാഹം എപ്പോള്‍'? ആ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ കൂട്ടുകാരിയുമായി ഷൈന്‍ വേദിയില്‍

സദസ്സില്‍ ഒരുമിച്ച് ഇരുന്നിരുന്ന ഇരുവരെയും വേദിയിലുണ്ടായിരുന്ന സംവിധായകന്‍ സോഹന്‍ സീനുലാല്‍ അവിടേക്ക് ക്ഷണിക്കുകയായിരുന്നു

shine tom chacko reveals his girl friend at dance party movie audio launch video nsn
Author
First Published Nov 7, 2023, 9:15 AM IST

പറയുന്ന അഭിപ്രായങ്ങളായാലും സിനിമാ പ്രൊമോഷന്‍ വേദികളിലെ സാന്നിധ്യമായാലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ച സൃഷ്ടിക്കുന്നയാളാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ താന്‍ ഭാഗഭാക്കാവുന്ന ഒരു പുതിയ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങിലെ സാന്നിധ്യത്തിലൂടെയും ഷൈന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച സൃഷ്ടിച്ചിരിക്കുകയാണ്. ഒരാഴ്ച മുന്‍പ് താന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുമായാണ് ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ ഇന്നലെ നടന്ന ഓഡിയോ ലോഞ്ചില്‍ ഷൈന്‍ എത്തിയത്. വിവാഹിതരാവുന്ന ആളുകളെന്ന് വിളിച്ചാണ് ഷൈനിനെയും കൂട്ടുകാരിയെയും ചിത്രത്തിന്‍റെ സംവിധായകനായ സോഹന്‍ സീനുലാല്‍ വേദിയിലേക്ക് ക്ഷണിച്ചത്. വേദിയില്‍ നിന്നുള്ള ഇരുവരുടെയും വീഡിയോ റീല്‍സിലും ഷോര്‍ട്ട്സിലുമൊക്കെ വൈറല്‍ ആവുന്നുണ്ട്.

ഒരാഴ്ച മുന്‍പ് ഷൈന്‍ ഒരു യുവതിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കുറിപ്പൊന്നുമില്ലാതെയുള്ള ചിത്രത്തിന് താഴെ ഇത് ആരാണെന്ന് ചോദിച്ച് നിരവധി കമന്‍റുകള്‍ എത്തിയിരുന്നു. ഇന്നലെ ഡാന്‍സ് പാര്‍ട്ടി സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയത് ഇവര്‍ ഒരുമിച്ചായിരുന്നു. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ട്വിന്നിംഗ് ഡ്രെസ് കോഡുമായാണ് ഇരുവരും എത്തിയത്. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുമ്പോള്‍ത്തന്നെ ഇത് ആരാണെന്ന് ചോദിച്ച് യുട്യൂബ് ചാനലുകാര്‍ എത്തിയിരുന്നു. ഷൈന്‍ ചേട്ടാ എന്നാ കല്യാണം? ആളെ ഒന്ന് പരിചയപ്പെടുത്താമോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ആളോട് തന്നെ ചോദിക്ക് എന്നായിരുന്നു ഷൈനിന്‍റെ മറുപടി. പേരെന്താ എന്ന ചോദ്യത്തിന് സ്വതസിദ്ധമായ രീതിയില്‍ പേരയ്ക്ക എന്നും ഷൈന്‍ ചിരിയോടെ മറുപടി പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by 1000 ARROWS (@1000.arrows)

 

സദസ്സില്‍ ഒരുമിച്ച് ഇരുന്നിരുന്ന ഇരുവരെയും വേദിയിലുണ്ടായിരുന്ന സംവിധായകന്‍ സോഹന്‍ സീനുലാല്‍ അവിടേക്ക് ക്ഷണിച്ചത് ഇപ്രകാരമായിരുന്നു. വൈഫ് ആവാന്‍ പോവുന്ന ഒരാള്‍ കൂടിയുണ്ട്. രണ്ട് പേര്‍ക്കും കൂടി വേദിയിലേക്ക് വരാം. തുടര്‍ന്നാണ് ഒപ്പമുള്ള ആളുമായി ഷൈന്‍ വേദിയിലേക്ക് എത്തിയത്. പിന്നീട് തന്നെ ടാഗ് ചെയ്തുകൊണ്ടുള്ള ചില ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ തന്‍റെ ടൈംലൈനില്‍ ഷൈന്‍ പങ്കുവച്ചിട്ടുണ്ട്. ഫാഷന്‍ ഡിസൈനറായ സബി ക്രിസ്റ്റി പങ്കുവച്ച ചിത്രങ്ങളില്‍ ഷൈനിനൊപ്പമുണ്ടായിരുന്ന ആളെ ടാഗ് ചെയ്തിട്ടുമുണ്ട്. തനു എന്നാണ് ആളുടെ പേര്. ഇതോടെ ഈ പ്രൊഫൈലിലും ആശംസകളുടെ പ്രവാഹമാണ്. 

ALSO READ : ഖാന്‍ ത്രയവും അക്ഷയ് കുമാറും മാത്രമല്ല, 13 താരങ്ങള്‍ ഉപേക്ഷിച്ചു! ബോളിവുഡിലെ ഓള്‍ടൈം ടിവി ഹിറ്റ് ഈ ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios