Asianet News MalayalamAsianet News Malayalam

'കണ്ടു, പരിചയപ്പെട്ടു, വീട്ടിൽ പോയി സംസാരിച്ചു'; വിവാഹത്തെക്കുറിച്ച് ഷിയാസ് കരിം

വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയതിനെക്കുറിച്ചും ഷിയാസ്

shiyas kareem about his wife and new house nsn
Author
First Published Nov 19, 2023, 7:43 PM IST

ബി​ഗ് ബോസിലൂടെ ജീവിതം മാറി മറിഞ്ഞ ഒരുപാട് താരങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടനും മോഡലുമായ ഷിയാസ് കരിം. മോഡലിംഗ് രംഗത്ത് മാത്രം അറിയപ്പെട്ടിരുന്ന ഷിയാസ് ബിഗ് ബോസിൽ എത്തിയതോടെ താരമായി മാറുകയായിരുന്നു. ഷിയാസിന്റെ വിവാഹനിശ്ചയത്തിന് പിന്നാലെ താരത്തിനെതിരെ പഴയൊരു സുഹൃത്ത് പീഡനപരാതി നൽകിയ വലിയ വാർത്തയായിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. അത് തന്നെ കുറെയൊക്കെ തളർത്തിയെങ്കിലും എല്ലാവരുടെയും പിന്തുണകൊണ്ട് മുന്നോട്ട് പോവുകയായിരുന്നെന്ന് ഷിയാസ് പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷിയാസ് വിശേഷങ്ങൾ പങ്കുവെച്ചത്.

വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയതിനെ കുറിച്ച് ഷിയാസ് വാചാലനായി. 'ഞങ്ങൾ വാടകയ്ക്കാണ് താമസിച്ചിരുന്നത്. വീട് മാറുമ്പോൾ ഓരോ ഇടത്തേക്കും ഇതെല്ലാം കെട്ടിച്ചുമന്ന് പോകുന്നതിന്റെ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അന്നൊന്നും എന്നെ ആർക്കും അറിയില്ല. ബിഗ് ബോസ് കഴിഞ്ഞപ്പോൾ ഞാൻ ഒരു ചെറിയ വീട് വാങ്ങിച്ചു. എന്റെ ഉമ്മയൊക്കെ പണിയെടുത്ത് കെട്ടിയ ഒരു വീട് ആയിരുന്നു അത്. അത് ഞാൻ വാങ്ങി. അത് കൊടുത്തിട്ടാണ് ടൗണിൽ പുതിയൊരു വീട് വെച്ചത്.

ചെറിയൊരു വീടാണ്. പക്ഷെ എന്റെ കൊട്ടാരമാണ് അത്. ഇതൊന്നും എന്നെ കൊണ്ട് ഉണ്ടാക്കാൻ കഴിയുമെന്ന് കരുതിയ കാര്യങ്ങളല്ല. വീട് പണിയാനൊക്കെ ഒരുപാട് പൈസ വേണം. എനിക്ക് അവസാനം പൈസ ഇല്ലാതെയായി. ഇപ്പോഴും എനിക്ക് കടമുണ്ട്. ഇതാണ് യാഥാർഥ്യം." - ഷിയാസ് കരീം പറഞ്ഞു.

ഭാര്യയെ കുറിച്ചും ഷിയാസ് സംസാരിക്കുന്നുണ്ട്. "ഞങ്ങളുടേത് പ്രേമം ഒന്നും ആയിരുന്നില്ല. അറേഞ്ച് മാര്യേജ് തന്നെയാണ്. ഞങ്ങൾ കണ്ടു. പരിചയപ്പെട്ടു, വീട്ടിൽ പോയി ചോദിച്ചു. അതാണ് ഉണ്ടായത്. ഞങ്ങളുടെ നിക്കാഹ് കഴിഞ്ഞതാണ്. ഭാര്യയാണ് ഇപ്പോൾ' എന്നും താരം പറയുന്നു.

ALSO READ : 'ലിയോ' വിജയാഘോഷ വേദിയിലെ മന്‍സൂറിന്‍റെ വാക്കുകള്‍ക്കും വിമര്‍ശനം, മഡോണയുടെ പ്രതികരണം ചര്‍ച്ചയാവുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios