ഷോര്‍ട്ട്ഫിലിമിന്റെ വിജയത്തിന്റേയും, ദുല്‍ഖറിന്റെ പിറന്നാളും ഒന്നിച്ച് കേക്കുമുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രമാണ് ഷിയാസ് കഴിഞ്ഞദിവസം പങ്കുവച്ചത്

ബിഗ്‌ബോസ് ഒന്നാം സീസണിലൂടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ താരമാണ് ഷിയാസ് കരീം. ബിഗ്‌ബോസ് വീട്ടിലെ മിന്നും താരമായിരുന്ന ഷിയാസ് തന്നെ വിജയിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. ആരേയും ആകര്‍ഷിക്കുന്ന പെരുമാറ്റംകൊണ്ടും മറ്റും ബിഗ്‌ബോസിലെ താരമായിരുന്നു ഷിയാസ്. മോഡലിംഗ് രംഗത്തുനിന്നുമാണ് താരം ബിഗ്‌ബോസിലെത്തുന്നത്. പകരക്കാരനായെത്തി മിന്നും താരമായ കഥയാണ് ഷിയാസിന്റേത്. ദുല്‍ഖറിന്റെ പിറന്നാള്‍ദിനത്തില്‍ ഷിയാസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഷോര്‍ട്ട്ഫിലീം റിലീസായിരുന്നു അതാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡായിരിക്കുന്നത്.

ദുല്‍ഖറിന്റെ കട്ട ആരാധകന്റെ കഥ പറയുന്ന ചാലു പ്രേക്ഷകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. ചാലു എന്നപേരില്‍ ദുല്‍ഖറിനെ പ്രധാനകഥാപാത്രമാക്കി സിനിമ ചെയ്യാനിറങ്ങുന്ന യുവാവിന്റേയും, അതില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടേയും കഥയാണ് ചാലു പറയുന്നത്. ശുഭപര്യവസാനിയായ ഷോര്‍ട്ട്ഫിലിം ദുല്‍ഖറിന്റെ ആരാധകരും മറ്റും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. നിസാം എഴുതി സംവിധാനംചെയ്യുന്ന ചാലുവിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് ഷിയാസ് കരീമായിരുന്നു.

ഷോര്‍ട്ട്ഫിലിമിന്റെ വിജയത്തിന്റേയും, ദുല്‍ഖറിന്റെ പിറന്നാളും ഒന്നിച്ച് കേക്കുമുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രമാണ് ഷിയാസ് കഴിഞ്ഞദിവസം പങ്കുവച്ചത്. കണ്ടതും സപ്പോര്‍ട്ട് ചെയ്തതുമായ എല്ലാവര്‍ക്കും ഷിയാസ് ഹൃദയത്തില്‍ത്തട്ടിയ നന്ദിയും പറയുന്നുണ്ട്. 'ചെലോലത് ട്രെന്‍ഡാവും, ചെലോലത് ട്രെന്‍ഡാവില്ല, ഇന്റേത് ട്രെന്‍ഡിംഗായി.. എങ്ങിനെയായാലും മ്മക്ക് ഭയങ്കര ഹാപ്പിയാണ്' എന്നുപറഞ്ഞാണ് ചാലുവിന്റെ അണിയറ പ്രവര്‍ത്തകരൊന്നിച്ചുള്ള ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഷിയാസ് പങ്കുവച്ചത്.

View post on Instagram