അമ്മയൊരുക്കിയ സര്‍പ്രൈസ് ആഘോഷത്തിന്‍റെ സന്തോഷം പങ്കുവച്ച് ശ്രീശ്വേത

വളരെ ചുരുങ്ങിയ കാലം കൊണ്ട് വലിയ പ്രേക്ഷക സ്വീകാര്യത നേടിയ പരമ്പരയാണ് മൌനരാഗം. പരമ്പരയിലെ ഓരോ താരങ്ങളും കാണികളുടെ പ്രിയപ്പെട്ടവരുമാണ്. കല്യാണിയെയും കിരണിനെയും പോലെ തന്നെ പരമ്പരയില്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായി മാറിയിരിക്കുകയാണ് സോണിയയും വിക്രമാദിത്യനും. ശ്രീശ്വേത മഹാലക്ഷ്മിയാണ് സോണിയയായി അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ലൊക്കേഷൻ വിശേഷങ്ങൾ മാത്രമല്ല, വ്യക്തിപരമാ. വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

ശ്രീശ്വേതയുടെ പിറന്നാൾ ആഘോഷമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. അപ്രതീക്ഷിതമായി പിറന്നാൾ ആഘോഷം ഒരുക്കിയതിന്റെ ത്രില്ലിലാണ് താരം. എല്ലാ സർപ്രൈസും ഒരുക്കിയത് അമ്മയാണെന്നും അമ്മയാണ് ഏറ്റവും ബെസ്റ്റ് എന്നും ശ്രീശ്വേത പങ്കുവെക്കുന്നു. കുടുംബത്തോടൊപ്പമായിരുന്നു പിറന്നാൾ ആഘോഷം. കേക്ക് മുറിച്ച് മധുരം പങ്കിടുന്നതുൾപ്പെടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. മിനിസ്‌ക്രീൻ താരങ്ങളും ആരാധകരുമെല്ലാം താരത്തിനു പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

ALSO READ : സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരന്‍ പൂട്ടിയിട്ടതായി അന്ന രാജന്‍; ക്ഷമാപണത്തില്‍ ഒത്തുതീര്‍പ്പ്

തമിഴ് താരമായ ശ്രീശ്വേത, ചെന്നൈ സ്വദേശിനിയാണ്. തെലുങ്ക്, തമിഴ് സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. തെലുങ്ക് പരമ്പരയുടെ മലയാളം പതിപ്പായ മൗനരാഗത്തിന്‍റെ സംപ്രേഷണം ഏഷ്യാനെറ്റ് ആണ്. തെലുങ്കിലും ഈ പരമ്പരയുടെ പേര് മൗനരാഗം എന്നു തന്നെയാണ്. കല്യാണി എന്ന പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ റാംസായ് എന്ന നടിയാണ്. തമിഴ്നാട് സ്വദേശിയാണെങ്കിലും ഐശ്വര്യ മലയാളിയാണെന്നാണ് പ്രേക്ഷകരില്‍ പലരും കരുതിയിരിക്കുന്നത്.

View post on Instagram

കിരൺ ആയി എത്തുന്ന നലീഫും ചെന്നൈ സ്വദേശിയാണ്. എന്നാൽ മൌനരാഗത്തിന് ശേഷം ഈ താരങ്ങളെല്ലാം മലയാളം പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. പ്രദീപ് പണിക്കരുടെ രചനയില്‍ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പര്‍ ഹിറ്റ് സീരിയലുകളില്‍ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കർ.