തമിഴ് താരമായ ശ്രീശ്വേത, ചെന്നൈ സ്വദേശിയാണ്
വളരെ ചുരുങ്ങിയ കാലം കൊണ്ട് വലിയ പ്രേക്ഷക സ്വീകാര്യത നേടിയ പരമ്പരയാണ് മൌനരാഗം. പരമ്പരയിലെ ഓരോ താരങ്ങളും കാണികളുടെ പ്രിയപ്പെട്ടവരുമാണ്. കല്യാണിയെയും കിരണിനെയും പോലെ തന്നെ പരമ്പരയില്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായി മാറിയിരിക്കുകയാണ് സോണിയയും വിക്രമാദിത്യനും. ശ്രീശ്വേത മഹാലക്ഷ്മിയാണ് സോണിയയായി അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ലൊക്കേഷൻ വിശേഷങ്ങൾ മാത്രമല്ല, വ്യക്തിപരമായ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. പുതിയ ലുക്കുകളെല്ലാം പരീക്ഷിക്കുന്ന കൂട്ടത്തിലാണ് ശ്രീശ്വേത മഹാലക്ഷ്മി. മോഡേണും നാടനുമെല്ലാം തനിക്ക് ഇണങ്ങുമെന്നും താരം തെളിയിച്ചിട്ടുണ്ട്.
അത്തരത്തിൽ നടി തിരഞ്ഞെടുത്ത പുതിയ ഡ്രെസിങ് സ്റ്റൈലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഡെനിമിന്റെ ജംസ്യൂട്ട് ധരിച്ചാണ് താരം തന്റെ ചിത്രങ്ങൾ ആരാധകർക്ക് മുന്നിൽ പങ്കുവച്ചിരിക്കുന്നത്. വ്യത്യസ്തമായ ലുക്കിനൊപ്പം താരത്തിന്റെ ആറ്റിട്യൂഡ് കൂടെയായപ്പോൾ ചിത്രങ്ങൾ കളറായെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 'നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്ത് വരുക, ഇടക്കൊക്കെ ഇതുകൂടി പരീക്ഷിക്കുക, നിങ്ങൾ ധരിക്കുന്ന വസ്ത്രത്തിൽ ആത്മവിശ്വാസം കണ്ടെത്തുക' എന്നാണ് ചിത്രങ്ങൾക്ക് ഒപ്പം ശ്രീശ്വേത കുറിച്ചത്.
തമിഴ് താരമായ ശ്രീശ്വേത, ചെന്നൈ സ്വദേശിനിയാണ്. തെലുങ്ക്, തമിഴ് സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. തെലുങ്ക് പരമ്പരയുടെ മലയാളം പതിപ്പായ മൗനരാഗത്തിന്‍റെ സംപ്രേഷണം ഏഷ്യാനെറ്റ് ആണ്. തെലുങ്കിലും ഈ പരമ്പരയുടെ പേര് മൗനരാഗം എന്നു തന്നെയാണ്. കല്യാണി എന്ന പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ റാംസായ് എന്ന നടിയാണ്. തമിഴ്നാട് സ്വദേശിയാണെങ്കിലും ഐശ്വര്യ മലയാളിയാണെന്നാണ് പ്രേക്ഷകരില്‍ പലരും കരുതിയിരിക്കുന്നത്.
കിരൺ ആയി എത്തുന്ന നലീഫും ചെന്നൈ സ്വദേശിയാണ്. എന്നാൽ മൌനരാഗത്തിന് ശേഷം ഈ താരങ്ങളെല്ലാം മലയാളം പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്.
ALSO READ : ബിഗ് ബോസ് കിരീടം ആരിലേക്ക്? നാദിറ പറയുന്നു
WATCH VIDEO : ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; ബിഗ് ബോസ് താരം വിഷ്ണു ജോഷി അഭിമുഖം

