ചെറുപ്പം മുതല്‍ക്കെ ശ്രുതി മിനിസ്‌ക്രീനില്‍ ഉണ്ടെങ്കിലും, താരത്തിന് ജനപ്രീതി കിട്ടുന്നത് പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ്. പൈങ്കിളിയും സഹോദരനുമായുള്ള മനോഹരമായ നിമിഷങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ളരെ പെട്ടന്നുതന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ പരമ്പരയാണ് ചക്കപ്പഴം. അവതാരകയായ അശ്വതി ശ്രീകാന്ത് ആദ്യമായി അഭിനയരംഗത്തേക്ക് എത്തുന്നതിലൂടെയാണ് ചക്കപ്പഴം തുടക്കത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. സൗഭാഗ്യ വൈങ്കിടേഷിന്റെ ഭര്‍ത്താവും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖര്‍ പരമ്പരയിലേക്ക് എത്തിയതും വാര്‍ത്തായിരുന്നു. നടന്‍ ശ്രീകുമാറിനൊപ്പം ചില പുതുമുഖങ്ങളും ചേര്‍ന്നൊരുക്കുന്ന പരമ്പരയ്ക്ക് ഇപ്പോള്‍ നിരവധി കാഴ്ചക്കാരുണ്ട്.

ശ്രുതി രജനീകാന്ത് കൈകാര്യം ചെയ്യുന്ന പൈങ്കിളി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചെറുപ്പം മുതല്‍ക്കെ ശ്രുതി മിനിസ്‌ക്രീനില്‍ ഉണ്ടെങ്കിലും, താരത്തിന് ജനപ്രീതി കിട്ടുന്നത് പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ്. പൈങ്കിളിയും സഹോദരനുമായുള്ള മനോഹരമായ നിമിഷങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പിങ്കിയുടെ സഹോദരനായെത്തുന്നത് ടിക് ടോക്കിലൂടെ മലയാളിക്ക് പ്രിയപ്പെട്ട റാഫിയാണ്. ശ്രുതി കഴിഞ്ഞദിവസം പങ്കുവച്ച താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണിപ്പോള്‍ വൈറലായിരിക്കുന്നത്.

പ്ലെയിന്‍ നീല ഉടുപ്പില്‍ മനോഹരമായ ചിരിയോടെയാണ് ശ്രുതി ചിത്രത്തിലുള്ളത്. സാധാരണ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ വേഷത്തെപ്പറ്റിയാണ് ആരാധകര്‍ ചര്‍ച്ച ചെയ്യാറുള്ളതെങ്കിലും, ശ്രുതിയുടെ ചിരിയെപ്പറ്റിയാണ് മിക്ക ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്. കുട്ടിക്കാലത്ത് ശ്രുതി അഭിനയിച്ച് എട്ട് സുന്ദരികളും ഞാനും എന്ന പരമ്പരയുടെ ലൊക്കേഷന്‍ചിത്രം താരം കഴിഞ്ഞദിവസം പങ്കുവച്ചതും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

View post on Instagram