2007ലാണ് ഭര്‍ത്താവും നടനും രാജ ചൗദരിയുമായി ശ്വേത വേര്‍പിരിഞ്ഞത്. തന്‍റെ ലോക്കേഷനുകളില്‍ മദ്യപിച്ചെത്തി ബഹളം വയ്ക്കുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും ആവര്‍ത്തിച്ചപ്പോഴാണ് മകളോടൊപ്പം ചൗദരിയുടെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞതെന്ന് ശ്വേത പറയുന്നു. 

മുംബൈ: ബിഗ്ബോസ് ഷോയിലൂടെ ഏറെ ആരാധകരെ സമ്പാദിച്ച ഹിന്ദി സിനിമ സീരിയല്‍ താരമാണ് ശ്വേത തിവാരി. രണ്ട് വിവാഹം കഴിച്ച ശ്വേത എന്നാല്‍ രണ്ടുപേരില്‍ നിന്നും വിവാഹമോചനം നേടി. ആദ്യവിവാഹത്തില്‍ പലാകി എന്ന മകളും രണ്ടാം വിവാഹത്തില്‍ റെയാന്‍ഷ് എന്ന മകനും ഉണ്ട്. തന്‍റെ തകര്‍ന്നുപോയ ദാമ്പത്യങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ നടി ശ്വേത.

2007ലാണ് ഭര്‍ത്താവും നടനും രാജ ചൗദരിയുമായി ശ്വേത വേര്‍പിരിഞ്ഞത്. തന്‍റെ ലോക്കേഷനുകളില്‍ മദ്യപിച്ചെത്തി ബഹളം വയ്ക്കുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും ആവര്‍ത്തിച്ചപ്പോഴാണ് മകളോടൊപ്പം ചൗദരിയുടെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞതെന്ന് ശ്വേത പറയുന്നു. പിന്നീടാണ് 2013 ല്‍ നടനായ അഭിനവ് കോഹ്ലിയെ വിവാഹം കഴിച്ചത്. ഇതില്‍ ഒരു മകനുണ്ട്. എന്നാല്‍ ഈ ബന്ധം നീണ്ടു നിന്നില്ല. ഗാര്‍ഹിക പീഡനം സഹിക്കാതെയാണ് കോഹ്ലിയുമായി പിരിഞ്ഞതെന്ന് ശ്വേത പറയുന്നു.

എന്താണ് രണ്ട് ബന്ധങ്ങളും തകരാന്‍ കാരണമെന്ന് നിരവധിപ്പേര്‍ എന്നോട് ചോദിക്കുന്നുണ്ട്, നോക്കൂ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് അണുബാധ വന്നാല്‍, അത് വലിയ വിഷമം സൃഷ്ടിക്കും. അതേ ഞാന്‍ ഇത്തരം പ്രശ്നത്തെ നീക്കം ചെയ്തു. ഞാനിപ്പോള്‍ സന്തോഷവതിയാണ്, ശരിക്കും സന്തോഷവതിയാണ്.

രണ്ടാം വിവാഹവും എങ്ങനെയാണ് തകരുന്നത് എന്ന് ചോദിച്ചവരോട് എന്തുകൊണ്ടില്ല, എന്നാണ് ഞാന്‍ ചോദിക്കുന്നത്. പ്രശ്നങ്ങള്‍ തുറന്നു പറയാനുള്ള ധൈര്യം ഞാന്‍ കാണിച്ചില്ലെ എന്ന് ശ്വേത ചോദിക്കുന്നു. വിവാഹേതര ബന്ധങ്ങളുള്ള നിരവധിപ്പേരെ എനിക്കറിയാം, അവരെക്കാളും ഭേദമല്ലെ ഞാനെന്നും ശ്വേത ചോദിക്കുന്നു. നിങ്ങളോടൊപ്പം ജീവിക്കേണ്ടെന്ന് ഞാന്‍ ഒരു പുരുഷനോട് തുറന്ന് പറഞ്ഞില്ലെ.