നടൻ കൃഷ്ണകുമാറിന്റെ ഭാര്യാമാതാവ് വസന്ത, മകൾ സിന്ധുവിനും കൊച്ചുമകൾ അഹാനയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ഭർത്താവിന്റെ മരണശേഷം സിന്ധു തന്നെ അവഗണിച്ചുവെന്നും, താൻ മരിക്കണമെന്ന് ആഗ്രഹിച്ചുവെന്നും അവർ പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടൻ കൃഷ്ണ കുമാറിന്റെ കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയണ്. അമ്മയുടെ സഹോദരിയുടെ മകൾ തൻവി സുധീർ ചില കാര്യങ്ങൾ തുറന്നു പറഞ്ഞതാണ് എല്ലാത്തിനും തുടക്കമായത്. അഹാനയുടെ അമ്മ സിന്ധു കൃഷ്ണ, തന്റെ പിതാവിന്റെ മരണത്തിനു ശേഷം അമ്മയെ തിരിഞ്ഞു നോക്കിയില്ലെന്നെല്ലാം തൻവി പറഞ്ഞു. ഇതോടെ കാനഡയിൽ ആയിരുന്ന തൻവി നാട്ടിലെത്തുകയും ചെയ്തിരുന്നു. തതവസരത്തിൽ അഹാനയുടെ അമ്മൂമ്മ വസന്ത നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരിക്കുകയാണ്. അഹാന തന്നെ എടീ, പോടി എന്നൊക്കെയാണ് വിളിക്കുന്നതെന്നും ഞാൻ മരിച്ചെങ്കിലെന്ന് മകൾ സിന്ധു പറഞ്ഞെന്നും വസന്ത പറയുന്നു.
വസന്തയുടെ ആരോപണങ്ങൾ ഇങ്ങനെ
എന്നെ നോക്കാന്‍ ആരും ഇല്ലാത്തത് കൊണ്ടാണ് കൊച്ചിനെ( തന്‍വി) ഞാന്‍ വിളിച്ച് വരുത്തിയത്. ഞാന്‍ വിളിച്ചിട്ട് തന്നെയാണ് അവള്‍ വന്നത്. എന്‍റെ ഭര്‍ത്താവിന്‍റെ കാര്യങ്ങള്‍ സിന്ധു നോക്കുമായിരുന്നു. പക്ഷേ എന്‍റെ ഒരു കാര്യവും അവള്‍ നോക്കാറില്ല. ഒരു മൂന്ന് വര്‍ഷം മുന്‍പ് വരെ എന്നെ നോക്കി. അതിന് ശേഷം നോക്കിയിട്ടില്ല. അതെന്താണെന്ന് എനിക്കറിയില്ല. എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ തിരിച്ച് പറയും. അതെന്‍റെ സ്വഭാവമാണ്. അമ്മു(അഹാന) എന്നെ എടീ, അവളെ. ഇവളെ എന്നൊക്കെ പറഞ്ഞ് വിളിച്ചിട്ടുണ്ട്. ഹന്‍സിയേയും ഓസിയേയും ഒന്നും ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ. അവരെന്നെ ഒന്നും പറഞ്ഞിട്ടില്ല. അമ്മു മാത്രമാണ് എന്നെ അങ്ങനെ എല്ലാം പറഞ്ഞത്. വസന്ത ഇനി എന്‍റെ ജീവിതത്തില്‍ ഇല്ല. നാട്ടുകാര്‍ നിന്നെ ചൂലെടുത്ത് അടിക്കും. വൃത്തികെട്ട സ്ത്രീയെ എന്നൊക്കെ പറഞ്ഞ് മെസേജ് ഇടും. എന്നിട്ട് അവരത് ഡിലീറ്റ് ചെയ്യും. എന്നെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിലേ ഞാന്‍ തിരിച്ച് പറഞ്ഞിട്ടുള്ളൂ. അല്ലാതെ ഒന്നും ചെയ്തിട്ടില്ല. വെറുതെ ഇരുന്ന എന്നെയാണ് അമ്മു തെറിവിളിച്ചത്. അതുകൊണ്ടാണ് ഞാന്‍ തിരിച്ച് പറഞ്ഞതും.
ഏത് ഹോം നഴ്സ് ഇവിടെ വന്നാലും ഏജന്‍സിയില്‍ അവര്‍ വിളിച്ച് പറയുന്നത്, അവിടെ ഒരു ഭ്രാന്തിയായ സ്ത്രീയുണ്ടെന്നും അവര് പറയുന്നത് ഒന്നും കേള്‍ക്കരുതെന്നുമാണ്. എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ച് പറയണമെന്നും ഞാനാണ് നിങ്ങള്‍ക്ക് ശമ്പളം തരുന്നതെന്നും അവരോട് അവര്‍ പറഞ്ഞു. അവളുടെ അമ്മ നോക്കാത്തത് കൊണ്ടാണ് തന്‍വിയെ ഞാന്‍ നോക്കിയത്. ഞാനും ഭര്‍ത്താവും തമ്മില്‍ അടികൂടിയാല്‍ നാട്ടുകാര്‍ക്ക് എന്താണ്. അത് ആരും അറിയേണ്ട ആവശ്യമില്ല. 58 വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് താമസിച്ചതാണ്. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പണ്ടേ ഞങ്ങള്‍ പിരിഞ്ഞേനെ. എനിക്കൊരു വീടും ജീവിക്കാനുള്ളതും തന്നിട്ട് തന്നെയാണ് എന്‍റെ ഭര്‍ത്താവ് പോയത്. എന്തിന് എനിക്ക് വീട് തന്നു. കാശ് തന്നു എന്നെല്ലാം അമ്മു ചോദിച്ചിട്ടുണ്ട്. ഒരിക്കല്‍ അമ്മു എന്നെ അടിക്കാന്‍ വന്നു. എന്‍റെ ദേഹത്ത് തൊട്ടാല്‍ പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞു. ഇഷാനിയും ഹൻസികയും ഓസിയുമൊക്കെ ഡീസന്റ് പിള്ളേരാണ്. അഹാനയുടെ കല്യാണത്തിന് എന്നെ വിളിക്കില്ലെന്ന് പറഞ്ഞു. ' നീ എന്‍റെ കാലില്‍ വീണ് മാപ്പ് പറയണം. അല്ലാതെ കല്യാണത്തിന് വിളിക്കില്ല. എന്‍റെ കല്യാണത്തിന് നീ വരികയും ചെയ്യരുത്'എന്ന് അഹാന പറഞ്ഞു. എന്നെ വിളിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞു. എന്റെ ഭർത്താവിനോട് അവൾ(മകള്‍) പറയുമായിരുന്നു, ഡാഡി ആ വൃത്തികെട്ട സ്ത്രീ ചത്തെങ്കിൽ ഡാഡിയെ എന്റെ വീട്ടിൽ കൊണ്ടുവന്നു നിർത്താമായിരുന്നു എന്ന്. ആ സ്ത്രീ ചാവുന്നില്ലല്ലോ എന്ന് എപ്പോഴും പറയും. ഒരു മകള്‍ പറയേണ്ട വാചകമാണോ ഇത്? അവളെന്‍റെ മോളല്ല. അത്രയും ഭീകരതയുള്ള ആളാണ് എന്‍റെ മോള്. എന്റെ ഭർത്താവ് മിണ്ടാതെ ഇരുന്നത് ആളെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നതും ഒക്കെ അവളായിരുന്നു. എനിക്ക് ആരുമില്ല ഇപ്പോള്‍.
തൻവിയുടെ യുട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നത്. പിന്നാലെ ഇത് ഡിലീറ്റും ചെയ്തു. അതിന് മുന്‍പ് തന്നെ ഇതിന്‍റെ റെക്കോര്‍ഡഡ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നു കഴിഞ്ഞിരുന്നു.



