ചുവപ്പും പിങ്കും കലര്‍ന്ന അതിമനോഹരമായ ഗൗണാണ് അഭയ ഫോട്ടോഷൂട്ടില്‍ ധരിച്ചിരിക്കുന്നത്. ആകാശ നീലിമയിൽ അതിമനോഹരിയായി നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയി മലയാളികൾക്ക് സുപരിചിതയാണ്. തന്റെ പാട്ടുകളിലൂടെയും സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലൂടെയുമാണ് അഭയ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്. 

ഗൂഢാലോചന എന്ന ചിത്രത്തിലെ കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ശ്രദ്ധേയയാകുന്നത്. തുടര്‍ന്ന് സ്റ്റേജ് ഷോകളിലും നിരവധി ചിത്രങ്ങളിലും അഭയ തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചു. പലപ്പോഴായി സൌന്ദര്യ വിശേഷങ്ങൾ പങ്കുവച്ച അഭയ ഇപ്പോഴിതാ പുതിയൊരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുവപ്പും പിങ്കും കലര്‍ന്ന അതിമനോഹരമായ ഗൗണാണ് അഭയ ഫോട്ടോഷൂട്ടില്‍ ധരിച്ചിരിക്കുന്നത്. ആകാശ നീലിമയിൽ അതിമനോഹരിയായി നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു കുറിപ്പും താരം ചിത്രത്തോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിങ്ങനെ...

'തന്റെ കാമുകന്റെ തോളിൽ തല വെച്ച് കിടക്കുന്ന ഏതോ ഒരു നിമിഷത്തിൽ മൽസ്യ കന്യക ചോദിച്ചു, 'എന്നു നീ എന്നെ നിങ്ങളുടെ നാട്ടിലേക്ക് കൊണ്ടു പോകും? എന്ന് എന്നെ കല്യാണം കഴിചു ജീവിക്കും?' അയാൾ പറഞ്ഞു ' നീ എന്റെ കൂടെ ജീവിച്ചാൽ നിന്റെ കന്യകാത്വം നഷ്ടപ്പെടില്ലേ?.. പിന്നീട് നിനക്കൊരിക്കലും മൽസ്യ കന്യക ആയി ഇരിക്കാൻ പറ്റില്ലെല്ലോ'?.പെട്ടന്നു അവൾ അവനിൽ നിന്നു എഴുന്നേറ്റു എന്നിട്ടു പറഞ്ഞു, 'എന്റെ ശരീരത്തിൽ കന്യകാത്വം കാണുന്ന നിങ്ങളെ പോലുള്ള മനുഷ്യരുടെ ഇടയിൽ ജീവിക്കാൻ എനിക്ക് താൽപര്യമില്ല'... എന്നിട്ട് അവൾ ഒരു സ്വർണ മൽസ്യത്തെ പോലെ ഒഴുകി ഒഴുകി സമുദ്രത്തിനുള്ളിലേക്കു പോയി.

View post on Instagram