ഇതിന് പിന്നാലെയാണ് ഇത് തന്‍റെ അനുഭവത്തില്‍ നിന്നും എഴുതിയ വരികളാണെന്ന് ഗൗരി പറയുന്ന വീഡിയോയും വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.  

കൊച്ചി: മലയാളത്തിലെ പുതിയകാല ഗായികമാരില്‍ ശ്രദ്ധേയായ ഗായികയാണ് ഗൗരി ലക്ഷ്മി. സ്റ്റേജ് പെര്‍ഫോമര്‍ എന്ന നിലയിലും ഗായിക എന്ന നിലയിലും യുവതലമുറയ്ക്ക് ഇടയില്‍ ശ്രദ്ധേയായ ഗൗരിയുടെ പാട്ടുകള്‍ ശ്രദ്ധേയമാണ്. എന്നാല്‍ അടുത്തിടെ ഒരു പരിപാടിയില്‍ ഗൗരി തന്‍റെ മുറിവ് എന്ന ഗാനത്തിന്‍റെ ആദ്യഭാഗം ഗൗരി ആലപിക്കുന്ന വീഡിയോ വൈറലായിരുന്നു പിന്നാലെ വലിയ വിമര്‍ശനവും ട്രോളും ഗൗരിക്കെതിരെ വന്നിരുന്നു. 

എന്നാല്‍ ഈ ഗാനത്തിലെ 'എന്‍റെ പേര് പെണ്ണ് എന്‍റെ വയസ് 8 സൂചികുത്താന്‍ ഇടമില്ലാത്ത ബസില്‍ അന്ന് എന്‍റെ പൊക്കിള്‍ തേടി വന്നവന്‍റെ പ്രായം 40' എന്ന ഭാഗമാണ് വൈറലായതും. ഇതിനെതിരെ ട്രോളും വിമര്‍ശനവും വന്നത്. ഇതിന് പിന്നാലെയാണ് ഇത് തന്‍റെ അനുഭവത്തില്‍ നിന്നും എഴുതിയ വരികളാണെന്ന് ഗൗരി പറയുന്ന വീഡിയോയും വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

വെറൈറ്റി മീഡിയയുടെ വീഡിയോയില്‍ ഗൗരി പറയുന്നത് ഇതാണ്, " മുറിവ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്, അതില്‍ ആദ്യം പറയുന്ന എട്ടുവയസ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്, 22 വയസ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്. ഞാന്‍ അനുഭവിച്ചത് മാത്രമേ എഴുതിയിട്ടുള്ളൂ. അല്ലാതെ ഞാന്‍ വേറെ കഥ സങ്കല്‍പ്പിച്ച് എഴുതിയത് അല്ല. 

എട്ടുവയസിലോ പത്ത് വയസിലോ എക്സ്പീരിയന്‍സ് ചെയ്തപ്പോള്‍ ബസില്‍ പോകുന്ന സമയത്ത് ഇട്ട ഡ്രസ് പോലും എനിക്ക് ഓര്‍മ്മയുണ്ട്. ചൊമലയില്‍ വെള്ളയും നീലയും ഉള്ള സ്കേര്‍ട്ടും. സ്ലീവ്ലെസായ മഞ്ഞയും റെഡുമായ ടോപ്പുമാണ് ഞാന്‍ ഇട്ടിരിക്കുന്നത്. നല്ല തിരക്കുള്ള ബസ് ആയിരുന്നു. വൈക്കം വല്യകവലയില്‍ നിന്നും തൃപ്പുണിത്തുറയിലേക്കാണ് പോയത്. 

തിരക്കുണ്ട് എന്ന് പറഞ്ഞാണ് അമ്മ ബസിലെ സീറ്റിലേക്ക് എന്നെ കയറ്റി നിര്‍ത്തിയത്. എന്‍റെ അച്ഛനെക്കാള്‍ പ്രായമുള്ള ഒരാളാണ് പിന്നില്‍ ഇരുന്നത്. അയാളുടെ മുഖം എനിക്ക് ഓര്‍മ്മയില്ല. പക്ഷെ അയാളെ എനിക്ക് കാണാം. ഇയാളുടെ കൈ ടോപ്പ് പൊക്കി എന്‍റെ വയറിലേക്ക് കൈവരുന്നത് ഞാന്‍ അറിഞ്ഞു. ഞാന്‍ അയാളുടെ കൈ തട്ടിമാറ്റി എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറ‍ഞ്ഞ് മുന്നോട്ട് പോയി. അന്ന് അത് എനിക്ക് പറഞ്ഞ് തരാന്‍ ആരും ഇല്ലായിരുന്നു. പക്ഷെ ഇത് പ്രശ്നംപിടിച്ച പരിപാടിയാണ് എന്ന് എനിക്ക് മനസിലായി. അതായിരുന്നു എന്‍റെ അനുഭവം അത് തന്നെയാണ് പാട്ടിലും പറഞ്ഞത്" - ഗൗരി പറയുന്നു. 

നിലു ബേബി സ്കൂളിലേക്ക്, സങ്കടം അടക്കാനാവാതെ പേളി മാണി

'അവന്‍ ചതിച്ചു' : യുവ നടനെതിരെ പത്ത് കൊല്ലം ഒന്നിച്ച് കഴിഞ്ഞ കാമുകി, 'മയക്കുമരുന്നെന്ന്' തിരിച്ചടിച്ച് നടന്‍