റിമി ടോമിയെക്കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട ഗായിക എന്നു പറയണോ, അതോ മലയാളികളുടെ മനം കവര്‍ന്ന അവതാരക എന്നു പറയണോ എന്നതാണ് നിലവിലെ സംശയം. ഗായികയായ റിമിയെ അറിയുന്നതിലുപരിയായി മലയാളികള്‍ക്ക് പരിചിതമാണ് ഒന്നും ഒന്നും മൂന്നിലെ അവതാരികയായ റിമി. ദൂരദര്‍ശനിലെ ഗാനവീഥി എന്ന പരിപാടിയിലൂടെയാണ്  സിനിമാ-മിനിസ്‌ക്രീന്‍ മേഖലയില്‍ അറിയപ്പെടാന്‍ തുടങ്ങുന്നത്. 

താരത്തിന്റെ കരിയറിലെ വഴിത്തിരിവ് മീശമാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയായിരുന്നു. അന്നുമുതല്‍ ഇന്നുവരേയും റിമി മലയാളികളുടെ  സ്വന്തം ഗായികയാണ്.തന്മയത്തത്തോടെയുള്ള അവതരണ ശൈലികൊണ്ട് പ്രേക്ഷകരുടെ മനം കവരാന്‍ റിമിക്കായി. നിരവധി ഷോകളില്‍ റിമിയുടെ സാന്നിധ്യം ഏറെ രസം പകരുന്നതായിരുന്നു. പ്രണയദിനത്തില്‍ റിമി പറഞ്ഞ വാക്കുകള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. 

ഒന്നും ഒന്നും മൂന്നില്‍ പ്രണയദിനത്തില്‍ അതിഥികളായെത്തിയത് ജൂഹിയും രോവുമായിരുന്നു. അവരുടെ പ്രണയവും വിവാഹതീരുമാനങ്ങളുംകൊണ്ട് പരിപാടി ആകെ കളറായി എന്നുവേണം പറയാന്‍. ജൂഹിയുടേയും റോവിന്റെയും പ്രണയത്തിന് റിമി നല്‍കിയ ഉപദേശ രൂപത്തിലുള്ള അഭിപ്രായമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'പ്രണയത്തിനൊപ്പം തന്നെ മനസ്സിലാക്കേണ്ടുന്ന വികാരമാണ് വിരഹമെന്നും, വേദനിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവു' എന്നുമാണ് താരം പറഞ്ഞത്.