ക്ഷുഭിതരായ ആരാധകരെ താരം ശാന്തരാക്കുവാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ ബഹളം കൂടിയപ്പോള്‍ ഉടൻ തന്നെ പോലീസ് സംരക്ഷണത്തോടെ താരം സ്ഥലം വിട്ടു.

ബെംഗലൂരു: തന്റെ വരാനിരിക്കുന്ന ചിത്രമായ "ക്രാന്തി"യുടെ പ്രചരണത്തിനിടെ കന്നഡ നടൻ ദർശനു നേരെ ചെരുപ്പേറ്. ആരാധകരെ അഭിസംബോധന ചെയ്യുന്നതിനിടെ കന്നഡ താരത്തിന് നേരെ ഒരാള്‍ ചെരുപ്പ് എറിഞ്ഞത്. ചെരുപ്പ് എറിഞ്ഞയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. അടുത്തിടെ ദര്‍ശന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോ പ്രകാരം. നടന് ചെരുപ്പേറ് ലഭിക്കുമ്പോള്‍ ദർശന് ചുറ്റും പോലീസുകാര്‍ ഏറെ നില്‍ക്കുന്നുണ്ട്. എറിഞ്ഞ ചെരിപ്പ് തന്റെ തോളിലാണ് തട്ടുന്നത്. അതേ സമയം ആക്രമിയോട് “ഇത് നിങ്ങളുടെ തെറ്റല്ല സഹോദരാ, കുഴപ്പമില്ല” എന്ന് ദർശൻ പറയുന്നത് കേള്‍ക്കാം.

ക്ഷുഭിതരായ ആരാധകരെ താരം ശാന്തരാക്കുവാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ ബഹളം കൂടിയപ്പോള്‍ ഉടൻ തന്നെ പോലീസ് സംരക്ഷണത്തോടെ താരം സ്ഥലം വിട്ടു. ജനുവരി 26 ന് തിയേറ്ററുകളിൽ എത്താനിരിക്കുന്ന "ക്രാന്തി" എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രകാശനത്തിനാണ് ദർശൻ ഹൊസാപേട്ടിലെത്തിയത്. 

Scroll to load tweet…

അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ പ്രതിമയിൽ അദ്ദേഹം ഹാരമണിയിക്കുകയും ചെയ്തു. വി ഹരികൃഷ്ണയാണ് ക്രാന്തി സംവിധാനം ചെയ്യുന്നത്. നടി രചിത റാം ഈ ചിത്രത്തിൽ ദർശനൊപ്പം അഭിനയിക്കുന്നു.

അതിനിടെ, ക്രാന്തി എന്ന സിനിമയുടെ മറ്റൊരു പ്രൊമോഷൻ പരിപാടിയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സ്ത്രീകളോടുള്ള സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകൾ പലപ്പോഴും പരസ്യമായി പറഞ്ഞ് വിവാദം സൃഷ്ടിച്ചയാളാണ് ദര്‍ശന്‍. ഒരു പതിറ്റാണ്ട് മുമ്പ് ഭാര്യയെ ആക്രമിച്ച കേസിൽ അറസ്റ്റിലായിട്ടുണ്ട് ദർശൻ.

'നിറങ്ങള്‍ മതത്തിന് ഭീഷണിയാകില്ല, ലോകകപ്പ് ട്രോഫി ദീപിക അനാച്ഛാദനം ചെയ്തതിൽ അഭിമാനം': പഠാൻ വിവാദം പാർലമെന്റിൽ

'കാവി നിറം മോശമായി ചിത്രീകരിച്ചു, മതവികാരം വ്രണപ്പെടുത്തി'; 'പഠാനെ'തിരെ ബിജെപി എംഎൽഎ