മലയാളി പ്രേക്ഷകര്‍ക്ക് ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരജോഡികളാണ് ശ്രീകുമാറും സ്‌നേഹയും. 'ലോലിതനും' 'മണ്ഡോദരി'യുമായി സ്‌ക്രീനിലെത്തുന്ന ഇരുവരുടെയും ഒന്നിച്ച് മുന്നോട്ടുപോകാനുള്ള തീരുമാനം ആരാധകര്‍ ഏറെ ആഹ്ളാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലൂടെയാണ് ഇരുവരും മലയാളികള്‍ക്ക് പ്രിയങ്കരരാകുന്നത്. കോമഡി ജോഡികള്‍ ജീവിത ജോഡികളായപ്പോള്‍ കയ്യടികളോടെയാണ് സോഷ്യല്‍മീഡിയ ഇരുവരേയും സ്വീകരിച്ചത്.

കഴിഞ്ഞദിവസം സ്നേഹ പങ്കുവച്ച ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയ കയ്യടക്കിയിരിക്കുന്നത്. മാഗസിന്‍ ഫോട്ടോഷൂട്ടിന്റെ ചിത്രം മനോഹരമായിരിക്കുന്നെന്നു പറഞ്ഞ് നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ഫ്ലൈ എന്ന ക്യാപ്ഷനോടെയാണ് സ്നേഹ ചിത്രം പോസ്റ്റ് ചെയ്തത്. അടുത്തിടെയായി മുന്നാറിലെ യാത്രാവിശേഷങ്ങള്‍ ചിത്രങ്ങളായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ചെയ്യുന്ന സ്‌നേഹയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.