6.35 ലക്ഷം സബ്സ്ക്രൈബർമാരുള്ള mrz thoppi എന്ന യൂട്യൂബ് ചാനല്‍ തൊപ്പിക്ക് ഉണ്ട്.

കണ്ണൂര്‍: തൊപ്പി എന്ന് അറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദ് സിനിമ രംഗത്തേക്ക്. പുതിയ സിനിമയുടെ ഭാഗമാകുന്ന കാര്യം ലൈവ് ഗെയിം സ്ട്രീമിങ് പ്ലാറ്റ്ഫോമായ 'ലോക്കോ'യിലൂടെയാണ് 'തൊപ്പി' വെളിപ്പെടുത്തിയത്. കണ്ണൂര്‍ സ്വദേശിയായ തൊപ്പി യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ്. ഇയാളുടെ റീലുകള്‍ വൈറലാണ്. 

6.35 ലക്ഷം സബ്സ്ക്രൈബർമാരുള്ള mrz thoppi എന്ന യൂട്യൂബ് ചാനല്‍ തൊപ്പിക്ക് ഉണ്ട്. ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെയാണ് ശ്രദ്ധ നേടി തൊപ്പി നിര്‍മ്മാതാവ് വിജയ് ബാബുവിന്‍റെ ചിത്രത്തിലൂടെയാണ് സിനിമ അരങ്ങേറ്റം കുറിക്കുന്നത് എന്നാണ് തന്‍റെ ലൈവിലൂടെ അറിയിച്ചത്. എന്നാല്‍ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. 

കണ്ണൂര്‍ ശൈലിയിലുള്ള സംസാരത്തിലൂടെ ഫാന്‍സിനെ സൃഷ്ടിച്ച തൊപ്പി എന്നാല്‍ അശ്ലീല സംഭാഷണത്തിന്‍റെയും മറ്റും പേരില്‍ വിമര്‍ശനവും നേരിടുന്നുണ്ട്. അതേ സമയം വിജയ് ബാബുവിന്‍റെ ഫ്രൈഡേ ഫിലിം ഹൌസ് അവസാനം നിര്‍മ്മിച്ച ചിത്രം എങ്കിലും ചന്ദ്രികേയാണ്. വാലാട്ടി എന്ന ചിത്രമാണ് അടുത്തതായി ഇറങ്ങാന്‍ പോകുന്നത്. 

ധനുഷ് ചിത്രത്തില്‍ അഭിനയിക്കാനില്ല: കങ്കണ പിന്‍മാറിയതിന് പിന്നില്‍.!

"ആകെയുള്ളത് ക്രഡിറ്റാണ്, ആതും തട്ടിയെടുക്കുന്നു" : പ്രിയയ്ക്കെതിരെ വീണ്ടും ഒമര്‍ ലുലു