ലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയ കഥാപാത്രങ്ങളും ഒട്ടേറെ പ്രിയപ്പെട്ട നിമിഷങ്ങളും സമ്മാനിച്ച് അവസാനിച്ച പരമ്പരയാണ് 'വാനമ്പാടി'. പരമ്പരയിലെ കുട്ടിത്താരങ്ങളുടെ അഭിനയം എടുത്തുപറയേണ്ടതു തന്നെ ആയിരുന്നു. മലയാളികളെ മിനിസ്‌ക്രീനിനു മുന്നില്‍ പിടിച്ചിരുത്തിയതില്‍ കുട്ടിത്താരങ്ങളുടെ മിടുക്കും പ്രധാനമായിരുന്നു. പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായ 'മോഹനും' 'അനുമോളും' 'തംബുരു'വുമെല്ലാം കഴിഞ്ഞ ദിവസം മറ്റൊരു പരമ്പരയായ മൗനരാഗത്തില്‍ അതിഥികളായി എത്തിയത് പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു.

താരങ്ങളുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പങ്കുവെക്കുന്ന വ്യക്തിപരമായ വിശേഷങ്ങളൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ 'തംബുരു'വാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തംബുരുവിനെ അവതരിപ്പിച്ച സോന ജെലീന കഴിഞ്ഞ ദിവസങ്ങളിലായി പങ്കുവച്ച ഇന്‍സ്റ്റഗ്രാം റീലുകളാണിപ്പോള്‍ ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

ടിക് ടോക് നിരോധനത്തിനുശേഷം മിക്ക ആളുകളും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. റീലുകളില്‍ ട്രെന്‍ഡായിമാറിയ സുരരൈ പോട്ര് സിനിമയിലെ 'കാട്ടു പയലേ' പാട്ടിലും, 'ജഗമേ തന്തിരം' സിനിമയിലെ 'ബുജി' പാട്ടിലുമാണ് സോനയുടെ പുതിയ റീലുകള്‍. ഇരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


വീഡിയോ കാണാം