ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരം

കുങ്കുമപ്പൂ പരമ്പരയിലെ കാർത്തുവും വാനമ്പാടിയിലെ തംബുരുവും ഒക്കെയായി ശ്രദ്ധ നേടിയ താരമാണ് സോന ജെലീന. കുസൃതി നിറഞ്ഞ വ‍ർത്തമാനങ്ങളുമായി ഇതിനകം കുടുംബ സദസ്സുകളുടെ പ്രിയങ്കരയായിട്ടുണ്ട് ഈ ചുരുണ്ട മുടിക്കാരി. ഇൻസ്റ്റഗ്രാമില്‍ സജീവമായ സോന ഇടയ്ക്കിടയ്ക്ക് കുടുംബാംഗങ്ങളുമൊത്തുള്ള ചിത്രങ്ങളും സീരിയൽ ലൊക്കേഷനുകളിലെ ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇവയൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ ക്രിസ്മസ് കാലത്തിന്‍റെ വരവറിയിക്കുകയാണ് ജെലീന. ചുവപ്പ് ഡിസൈനർ ഉടുപ്പിലാണ് താരം ഒരുങ്ങിയിരിക്കുന്നത്. കൈയിലൊരു വൈൻ ഗ്ലാസും, തലയിൽ ക്രിസ്മസ് അപ്പൂപ്പന്റെ പോലുള്ള തൊപ്പിയും ആയി ക്രിസ്മസ് ട്രീയ്ക്ക് മുന്നിൽ നിന്നാണ് ജെലീന ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നത്. മുൻകൂറായി ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് ആശംസകൾ അറിയിക്കുന്നതും സന്തോഷം പങ്കുവെക്കുന്നതും.

View post on Instagram

കോവളത്തുകാരായ പ്രസന്ന - സുകു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് സോന. രണ്ട് ആൺ മക്കൾ ഉണ്ടായ ശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞാണ് ഇവർ‍ക്ക് ഒരു മകള്‍ ഉണ്ടായത്. നാലര വയസ്സുമുതലാണ് സോന അഭിനയരംഗത്ത് സജീവമായി തുടങ്ങിയത്.

View post on Instagram

"കുങ്കുമപ്പൂവിലേക്ക് എത്തിയത് ഇളയ ചേട്ടന്റെ ഒരു പരിചയക്കാരൻ വഴിയായിരുന്നു. കുങ്കുമപ്പൂവിന്റെ സംവിധായകരിൽ ഒരാളായ പ്രവീൺ കടയ്ക്കാവൂരാണ് എന്നെ അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു തരുന്നത്. നല്ല സപ്പോർട്ടായിരുന്നു അദ്ദേഹം നൽകിയത്. പിന്നെ തംബുരു ആയി വന്നപ്പോൾ പേടിയൊക്കെ ഉണ്ടായിരുന്നു. വില്ലത്തി വേഷം ആയതുകൊണ്ട് തന്നെ എന്നെ കൊണ്ട് അത് ചെയ്യാൻ പറ്റുമോ എന്ന് നല്ല പേടി വന്നു. പക്ഷെ വീട്ടിൽ ഉള്ളവരും, പ്രേക്ഷകരും ഒക്കെ പറഞ്ഞു തന്നത് പോലെ ഞാൻ തംബുരു ആയി മാറുകയായിരുന്നു", ജലീന നേരത്തെ പറഞ്ഞിരുന്നു.

ALSO READ : 'ഹി ഈസ് എ ഗ്യാങ്സ്റ്റാ'; സ്ക്രീനില്‍ പൊടിപാറിക്കാന്‍ 'എകെ', തുനിവ് സോംഗ് എത്തി

View post on Instagram