ലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ അഭിനേതാക്കളില്‍ ഒരാളാണ് നടി സോനു സതീഷ്. ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി പരിപാടിയില്‍ അവതാരികയായി കരിയര്‍ ആരംഭിച്ച താരം, നര്‍ത്തകി-നടി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. മിക്ക പരമ്പരകളിലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ സോനു മലയാളിയുടെ പ്രിയപ്പെട്ട വില്ലത്തിയായി മാറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 'സുമംഗലി ഭവ' എന്ന പരമ്പരയിലെ ദേവു എന്ന കഥാപാത്രത്തിലൂടെയാണ് സോനു ശ്രദ്ധനേടുന്നത്. 

കഴിഞ്ഞദിവസം അനുജന്‍റെ പിറന്നാളിന് സോനു പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്. അനിയനുമൊന്നിച്ചുള്ള പഴയകാല ഫോട്ടോയാണ് താരം പങ്കുവച്ചത്. അനിയന്‍ സുയോഗുമൊന്നിച്ചുള്ള പുതിയ ഫോട്ടോയും സോനു പങ്കുവച്ചിട്ടുണ്ട്. 'ആദ്യത്തെ മകനാണ്, സ്വീറ്റ് ബ്രദറാണ്' എന്നു പറഞ്ഞാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ആരാധകരെല്ലാം തന്നെ അനിയന് ജന്മദിനാശംസകളുമായി എത്തുന്നുണ്ട്. കൂടാതെ പഴയ ഫോട്ടോയില്‍ സോനു എത്ര ക്യൂട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി പരിപാടി അവതരിപ്പിക്കാനെത്തിയ സോനു പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയായി മാറിയതും ഏഷ്യാനെറ്റിലൂടെ തന്നെയാണ്. സത്രീധനം പരമ്പരയിലെ വേണി എന്ന കഥാപാത്രമായാണ് മിനിസക്രീനില്‍ സോനു തന്റേതായ ഇടം കണ്ടെത്തിയത്. വില്ലത്തി കഥാപാത്രമായാണ് താരം സീരിയലില്‍ എത്തിയിരുന്നതെങ്കിലും താന്‍ വളരെ ആസ്വദിച്ചാണ് വില്ലത്തിവേഷം കൈകാര്യം ചെയ്തിരുന്നതെന്നാണ് താരം പലപ്പോഴും പറഞ്ഞിട്ടുള്ളത്.