ബിഗ് ബോസ് മലയാളത്തിന്‍റെ രണ്ട് സീസണുകളിലൂടെ ശ്രദ്ധ നേടിയവര്‍

ഇരുണ്ട ഭൂതകാലത്തിന്റെ ഓർമ്മകൾ ജീവിതത്തെ തളർത്താതെ അതിനെതിരെ പോരാടി വിജയം സ്വന്തമാക്കിയ വ്യക്തിയാണ് അശ്വിൻ വിജയ് എന്ന ബിഗ് ബോസ് ആരാധകരുടെ മജിഷ്യൻ അശ്വിൻ. ബിഗ് ബോസ് മലയാളം സീസൺ മൂന്നിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സൂര്യ ജെ മേനോൻ. ഇരുവരും സോഷ്യൽ മീഡിയയിൽ തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എപ്പോഴും സജീവമാണ്. ഇരുവരുടെയും പോസ്റ്റുകൾക്ക് മികച്ച പ്രതികരണമാണ് ബിഗ് ബോസ് ആരാധകർ ഉൾപ്പെടുന്ന പ്രേക്ഷകർ നൽകുന്നതും.

ഇപ്പോൾ ബിഗ് ബോസ് മൂന്നാം സീസണിലെയും നാലാം സീസണിലെയും മത്സരാർഥികളായ അശ്വിനും സൂര്യയും ഒറ്റ ഫ്രെയിമിൽ കണ്ടുമുട്ടിയത് ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. കരളേ കരളിന്റെ കരളേ എന്ന ഗാനത്തിന് ചുവട് വെക്കുകയാണ് രണ്ടുപേരും. ബ്ലൂപർ അലെർട് ഇട്ടാണ് സൂര്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'അവൻ അവന്റെ ഭാഗം നന്നായി ചെയ്തു, പക്ഷെ ഞാൻ...' എന്ന് പറഞ്ഞു കരയുന്ന സ്മൈലിയും സൂര്യ ക്യാപ്‌ഷനായി നൽകിയിട്ടുണ്ട്. എന്നാൽ ഇത് പൊളിയാണല്ലോ എന്നാണ് ആരാധകരുടെ പക്ഷം. മികച്ച പ്രതികരണമാണ് ഇവരുടെ കോമ്പോയ്ക്ക് പ്രേക്ഷകർ നൽകുന്നത്.

ALSO READ : സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരന്‍ പൂട്ടിയിട്ടതായി അന്ന രാജന്‍; ക്ഷമാപണത്തില്‍ ഒത്തുതീര്‍പ്പ്

View post on Instagram

കേരളത്തിലെ ആദ്യ വനിതാ ഡിജെയും നടിയും മോഡലുമൊക്കെയായ സൂര്യ നേരത്തെ നിരവധി സിനിമകളുടെയും ടെലിവിഷൻ ഷോകളുടേയുമൊക്കെ ഭാഗമായിട്ടുണ്ടെങ്കിലും കൂടുതൽ ശ്രദ്ധനേടുന്നത് ബിഗ് ബോസിലൂടെ ആയിരുന്നു. ബിഗ് ബോസ് മൂന്നാം സീസണിൽ അവസാനം പുറത്തായ മത്സരാർത്ഥിയുമായിരുന്നു സൂര്യ. മുമ്പും മലയാളികൾക്ക് അശ്വിന്റെ മുഖം പരിചിതമായിരുന്നെങ്കിലും ആ പരിചയം പുതുക്കുന്നത് ബിഗ് ബോസ് സീസൺ 4ലെ മത്സരാർത്ഥിയായി എത്തുന്നതോടെയാണ്. ഒരു മിനുട്ടിൽ ഏറ്റവുമധികം മാജിക് ചെയ്താണ് അശ്വിൻ ശ്രദ്ധേയനാകുന്നത്. ജാലവിദ്യകളുടെ ലോകത്ത് അസാമാന്യ പാടവമുള്ള അശ്വിൻ, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‍സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.