സ്വയം എഴുതി അഭിനയിക്കുന്ന നറുമുഗൈ എന്ന സിനിമയുടെ ജോലികള്‍ പൂർത്തിയായ സന്തോഷം സൂര്യ നേരത്തെ അറിയിച്ചിരുന്നു

കലാരംഗത്ത് വർഷങ്ങളായി നില്‍ക്കുന്ന വ്യക്തിയാണെങ്കിലും സൂര്യ ജെ മേനോന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3 ല്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ്. തന്റേതായ രീതിയില്‍ മികച്ച രീതിയില്‍ മത്സരിച്ച് മുന്നേറിയ താരത്തിന് ആരാധകരും ഒപ്പം വിമർശകരും ഉണ്ടായിരുന്നു. ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ മണിക്കുട്ടനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു സൂര്യക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ശക്തമായത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. റീലുകളും ഫോട്ടോഷൂട്ടും എല്ലാമായി നിരന്തരം പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട് സൂര്യ.

അത്തരത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മോഡേൺ വേഷത്തിൽ അതിസുന്ദരിയായാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. 'ഹൃദയം എത്ര പരിഭവിച്ചാലും നിങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ടെങ്കിൽ ആ സ്വപ്നം നേടിയെടുക്കാൻ നിങ്ങൾക്കാകും' എന്നാണ് ചിത്രങ്ങൾക്ക് ഒപ്പം സൂര്യ കുറിക്കുന്നത്. 'സ്വപ്നം കാണുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ആർക്കുമാകില്ല' എന്നും താരം കൂട്ടിച്ചേർക്കുന്നു. മെറൂൺ വേഷത്തിൽ വളരെ സിമ്പിൾ ആയാണ് താരം എത്തുന്നതെങ്കിലും ചിത്രങ്ങൾക്ക് സൂര്യ നൽകുന്ന ആറ്റിട്യൂഡ് അതിന്റെ ഭംഗി കൂട്ടുന്നുണ്ട്.

View post on Instagram

വിഷ്ണു സനൽകുമാറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വിദ്യ കെ ആർ ആണ് സൂപ്പർ ലുക്ക് തരുന്ന മേക്കപ്പിന് പിന്നിൽ. നിരവധി പേരാണ് ചിത്രങ്ങൾക്ക് മികച്ച പ്രതികരണം അറിയിക്കുന്നത്. നേരത്തെ ഷൂട്ടിനായുള്ള ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്ന വീഡിയോ താരം പങ്കുവച്ചിരുന്നു.

View post on Instagram

സ്വയം എഴുതി അഭിനയിക്കുന്ന നറുമുഗൈ എന്ന സിനിമയുടെ പ്രവർത്തനങ്ങൾ പൂർത്തിയായ സന്തോഷം താരം നേരത്തെ അറിയിച്ചിരുന്നു. ബിഗ്‌ബോസ് ഒരു ഗെയിംഷോ ആണെന്ന് പോലും ഓർക്കാതെ പലരും തന്റെ ജീവിതത്തെ തകർക്കാൻ ശ്രമിച്ചെങ്കിലും അതിൽ നിന്നെല്ലാമുള്ള ഉയിർത്തെഴുന്നേൽപ്പ് ആണിതെന്നും സൂര്യ നേരത്തെ പറഞ്ഞിരുന്നു.

ALSO READ : 'ശബ്‍ദം ശരിയായോ, ചന്ദ്രലേഖയിലെ ലാലേട്ടന്‍റെ ആദ്യ ഡയലോഗിനുവേണ്ടി ഞങ്ങള്‍ കാത്തിരുന്നു'

'വിവാഹത്തെക്കുറിച്ച് സ്വപ്‍നങ്ങളുണ്ട്, സിനിമയെക്കുറിച്ചും'; അഞ്ജൂസ് റോഷ് സംസാരിക്കുന്നു |Anjuz Rosh