സ്വന്തമായൊരു കാർ വാങ്ങിയ സന്തോഷം ആണ് സൂര്യ പങ്കുവയ്ക്കുന്നത്.
വർഷങ്ങളായി മോഡലിംഗ്, കലാരംഗങ്ങളിൽ സജീവമായിട്ടുള്ള വ്യക്തിയാണ് സുര്യ ജെ മേനോൻ. ഐശ്യര്യ റായിയുടെ അപര എന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ട സൂര്യ, ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് ഭൂരിഭാഗം മലയാളികൾക്കും സുപരിചിതയായത്. ബിഗ് ബോസിന് ശേഷവും മോഡലിംഗിലടക്കമുള്ള മേഖലകളില്‍ സജീവമായി തുടരുകയാണ് സൂര്യ. സമൂഹമാധ്യമങ്ങളിൽ സജീവമായ സൂര്യ പങ്കുവച്ച പുതിയൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
സ്വന്തമായൊരു കാർ വാങ്ങിയ സന്തോഷം ആണ് സൂര്യ പങ്കുവയ്ക്കുന്നത്. കാണുന്നവർക്കു ഇതൊരു സാധാരണ കാർ ആയിരിക്കും.പക്ഷെ എനിക്ക് ഇത് കുറെ വർഷങ്ങളുടെ സ്വപ്നസാഫല്യം ആണെന്ന് സൂര്യ പറയുന്നു. വണ്ടി ഇല്ലാത്തോണ്ട് പലയിടത്തു നിന്നും അവഹേളനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും സൂര്യ പറഞ്ഞു.
സൂര്യ മേനോന്റെ വാക്കുകൾ ഇങ്ങനെ
കാണുന്നവർക്കു ഇതൊരു സാധാരണ കാർ ആയിരിക്കും.പക്ഷെ എനിക്ക് ഇത് കുറെ വർഷങ്ങളുടെ സ്വപ്നസാഫല്യം ആണ്. ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് സ്വന്തം ആയിട്ട് ഒരു കാർ. വണ്ടി ഇല്ലാത്തോണ്ട് പലയിടത്തു നിന്നും അവഹേളനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോൾ അമ്മ പറയും നമ്മൾക്കു നടക്കാൻ കാലുകൾ എങ്കിലും ഉണ്ട്. അത് പോലും ഇല്ലാത്തവരുടെ അവസ്‌ഥ ആലോചിച്ചു നോക്കൂ എന്ന്. നാടോടിക്കാറ്റിലെ ശ്രീനിവാസൻ സർ പറഞ്ഞ പോലെ ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ എന്ന് അമ്മ എന്നെ ആശ്വസിപ്പിക്കും. നമ്മുടെ സമയം വന്നു വിജയാ എന്ന് ഞാൻ ഇന്ന് അമ്മയോട് പറഞ്ഞു. കാർ വന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖത്തു തെളിഞ്ഞ സന്തോഷം എന്റെ മുഖത്തു അഭിമാനത്തിന്റെ പൂത്തിരി കൊളുത്തി. എന്റെ ഒരു സ്വപ്നം കൂടി അങ്ങനെ ഇന്ന് യാഥാർഥ്യമായി. Thanks to God.
'സെക്സ് ടോക്കും സെക്സ് ജോക്കും തമ്മിൽ ഭയങ്കര വ്യത്യാസമുണ്ട്'; വിഷ്ണു വിഷയത്തിൽ ശ്രുതി

'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം

