Asianet News MalayalamAsianet News Malayalam

ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സൂര്യ ജെ മേനോന്‍; ഏറ്റെടുത്ത് ആരാധകര്‍

ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ താരം

soorya j menon shares new photo shoot pics
Author
First Published Apr 20, 2024, 8:26 AM IST | Last Updated Apr 20, 2024, 8:26 AM IST

കലാരംഗത്ത് വർഷങ്ങളായി നില്‍ക്കുന്ന വ്യക്തിയാണെങ്കിലും സൂര്യ ജെ മേനോന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3 ല്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. റീലുകളും ഫോട്ടോഷൂട്ടും എല്ലാമായി നിരന്തരം പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട് സൂര്യ. ഇപ്പോഴിതാ താരം പങ്കുവെക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 

ആഢ്യത്വം എപ്പോഴും കാത്തുസൂക്ഷിക്കുക എന്ന ക്യാപ്ഷനോടെയാണ് അടിപൊളി ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് നിറഞ്ഞ പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ബ്രൈഡൽ മേക്കപ്പ് മോഡലായി നടത്തിയ ഫോട്ടോഷൂട്ടിന് ദ റെന്‍റല്‍ ജീനിയാണ് വസ്ത്രം തയാറാക്കിയത്. സ്ലീവ്‍ലെസ് ബ്ലൌസും ലോങ് പാവാടയും നെറ്റുമാണ് വേഷം. പ്രകൃതി വെഡ്ഡിംഗ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soorya J Menon (@skmenon_)

 

താൻ ഒരു തമിഴ് സിനിമ എഴുതി അഭിനയിക്കുന്ന വിശേഷം ബിഗ് ബോസ് ഷോയ്ക്കിടയിൽ സൂര്യ സഹമത്സരാർത്ഥികളുമായി പങ്കുവച്ചിരിക്കുന്നു. സൂര്യ സ്വയം എഴുതി അഭിനയിക്കുന്ന നറുമുഗൈ എന്ന സിനിമയുടെ പ്രവർത്തനങ്ങൾ പൂർത്തിയായ സന്തോഷം താരം നേരത്തെ അറിയിച്ചിരുന്നു. ബിഗ്‌ബോസ് ഒരു ഗെയിംഷോ ആണെന്ന് പോലും ഓർക്കാതെ പലരും തന്റെ ജീവിതത്തെ തകർക്കാൻ ശ്രമിച്ചെങ്കിലും അതിൽ നിന്നെല്ലാമുള്ള ഉയർത്തെഴുന്നേൽപ്പ് ആണിതെന്നും സൂര്യ നേരത്തെ പറഞ്ഞിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soorya J Menon (@skmenon_)

 

തന്റേതായ രീതിയില്‍ മികച്ച രീതിയില്‍ മത്സരിച്ച് മുന്നേറിയ താരത്തിന് ആരാധകരും ഒപ്പം വിമർശകരും ഉണ്ടായിരുന്നു. ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ മണിക്കുട്ടനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു സൂര്യക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ശക്തമായത്. കേരളത്തിലെ ആദ്യത്തെ വനിതാ ഡിജെ കൂടിയാണ് സൂര്യ. മോഹൻലാലിനൊപ്പം 'കാണ്ഡഹാറിലും' സൂര്യ അഭിനയിച്ചിട്ടുണ്ട്.

ALSO READ : 'വീട് പണി തീരും മുന്‍പ് മരിച്ചു പോകുമെന്ന് കരുതി', ബുദ്ധിമുട്ടിച്ച രോഗാവസ്ഥയെക്കുറിച്ച് ഗ്ലാമി ഗംഗ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios