സീരിയൽ താരമായ പ്രാർത്ഥനാ കൃഷ്ണനും സൂര്യക്ക് ഒപ്പമുണ്ട്

കലാരംഗത്ത് വർഷങ്ങളായുള്ള സാന്നിധ്യമാണെങ്കിലും സൂര്യ ജെ മേനോന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3 ല്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ്. തന്റേതായ രീതിയില്‍ ഷോയില്‍ മത്സരിച്ച് മുന്നേറിയ താരത്തിന് ആരാധകരും ഒപ്പം തന്നെ നിരവധി വിമർശകരും ഉണ്ടായിരുന്നു. ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ മണിക്കുട്ടനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു സൂര്യക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ശക്തമായത്. സീസണില്‍ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് തൊട്ടുമുമ്പ് പുറത്തായെങ്കിലും ഇന്നും കലാരംഗത്തെ നിറസാന്നിധ്യമാണ് മലയാളത്തിലെ ആദ്യ ഡിജെമാരില്‍ ഒരാള്‍ കൂടിയായ സൂര്യ മേനോന്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമാണ് താരം.

ഇപ്പോഴിതാ തന്റെ കുടജാദ്രി യാത്രയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. സീരിയൽ താരമായ പ്രാർത്ഥനാ കൃഷ്ണനും ഒപ്പമുണ്ട്. മിക്ക വീഡിയോകളിലും ഒരുമിച്ച് എത്തുന്നവരാണ് ഇവർ. മയിൽ‌പീലിയുടെ ഡിസൈന്‍ ഉള്ള ദാവണി ഉടുത്താണ് ദേവിയുടെ നടയിൽ സൂര്യ എത്തിയത്. ക്ഷേത്രത്തിന്റെയും പ്രദേശത്തിന്റെയും മനോഹാരിത ഒപ്പിയെടുത്തുള്ള ചിത്രങ്ങളും വീഡിയോകളുമാണ് താരം പങ്കുവച്ചവയിൽ ഏറെയും. സൂര്യയുടെ ദാവണി മനോഹരമെന്ന കമന്റുകളാണ് കൂടുതലും. ദാവണിയിൽ താരത്തിന്റെ സൗന്ദര്യം കൂടിയെന്നും ചിലർ പറയുന്നുണ്ട്.

View post on Instagram
View post on Instagram

എപ്പോഴും ആരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുക എന്നുള്ളതായിരുന്നു തന്റെ താല്‍പര്യം. അങ്ങനെയാണ് ഡിജെ രംഗത്തേക്ക് എത്തുന്നതെന്ന് താരം നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ അന്ന് ഡിജെയിംഗിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല നാട്ടിലുണ്ടായിരുന്നത്. നമ്മുടെ ഉള്ളിലുള്ള ടെന്‍ഷന്‍സ് ഒക്കെ ഒഴിവാക്കാന്‍ വേണ്ടിയുള്ളതാണ് ഡിജെ. നല്ല മ്യൂസിക് അവിടെ ഉണ്ടാവും. നമുക്ക് അത് ആസ്വദിക്കാം, നൃത്തം ചെയ്യാം. നമ്മുടെ ജീവിതത്തിലെ സമ്മർദ്ദങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും മികച്ച കാര്യമാണ് ഡാന്‍സ്, സൂര്യ പറഞ്ഞിരുന്നു.

ALSO READ : ടൈറ്റില്‍ കഥാപാത്രം ഈ കാര്‍; '1744 വൈറ്റ് ആള്‍ട്ടോ' വരുന്നു