ആറ് മാസത്തോളമായി ഇരുവര്‍ക്കിടയിലും വലിയ പ്രശ്‌നങ്ങൾ നടക്കുന്നുണ്ടെന്നാണ് ദമ്പതികളോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോസ് ഏഞ്ചൽസ്: നാല് വർഷത്തെ ദമ്പത്യത്തിന് ശേഷം ജോനാസ് സഹോദരന്മാരിലെ ജോ ജോനാസും നടി സോഫി ടർണറും വിവാഹമോചനത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ടിഎംഇസെഡ് റിപ്പോര്‍ട്ട് പ്രകാരം ജോ ജോനാസ് വിവാഹ മോചനം സംബന്ധിച്ച നിയമ നടപടികള്‍ സംബന്ധിച്ച് ലോസ് ഏഞ്ചൽസിലെ അഭിഭാഷകരിൽ നിന്ന് ഉപദേശം തേടിയിട്ടുണ്ടെന്നാണ് പറയുന്നത്. സോഫിയുമായുള്ള ജോനാസ് ബ്രദേഴ്സിലെ രണ്ടാമത്തെയാളുടെ ബന്ധത്തിന്‍റെ അവസാനമാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ഹോളിവുഡിലെ അഭ്യൂഹം.ജോ ജോനാസിന്‍റെ സഹോദരന്‍ നിക് ജോനാസിനെയാണ് ഇന്ത്യന്‍ നടിയായ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചിരിക്കുന്നത്. പലപ്പോഴും ജോ ജോനാസും സോഫി ടർണറും പ്രിയങ്ക നിക് ജോഡിക്കൊപ്പം പ്രത്യക്ഷപ്പെടാറുണ്ട്. 

ആറ് മാസത്തോളമായി ഇരുവര്‍ക്കിടയിലും വലിയ പ്രശ്‌നങ്ങൾ നടക്കുന്നുണ്ടെന്നാണ് ദമ്പതികളോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോയുടെ സമീപകാല സംഗീത പരിപാടികളിലോ പൊതുപരിപാടികളിലോ സോഫിയയുടെ സാന്നിധ്യം ഇല്ലാത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്‍പ് സോഫിയയെ ഒഴിവാക്കി ഒരു സ്ഥലത്തും പോകാത്ത വ്യക്തിയാണ് ജോ ജോനാസ് എന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്. 

2016 ലാണ് സോഫിയ ടര്‍ണറും ജോ ജോനാസും പ്രണയത്തിലാകുന്നത്. 2017-ൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. 2019-ൽ ലാസ് വെഗാസില്‍ വളരെ ആര്‍ഭാഢമായാണ് ഇവരുടെ വിവാഹം നടന്നത്. മൂന്നും ഒന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. 

അതേ സമയം ഇരുവര്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങൾക്ക് പിന്നിലെ കൃത്യമായ കാരണങ്ങൾ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. അതേ സമയം രണ്ടുപേരും അവരുടെ ജോലികളില്‍ മുഴുകി ഇരിക്കുന്നതിനാല്‍ കുട്ടികള്‍ ഇപ്പോള്‍ ഇവരുടെ ലോസ് ഏഞ്ചൽസിലെ വീട്ടില്‍ ആയകളുടെ പരിചരണത്തിലാണ് എന്നാണ് വിവരം. അതേ സമയം തന്നെ ഏറ്റവും പുതിയ ജോയുടെ ചിത്രങ്ങളും വൈറലാകുന്നുണ്ട്. ചിത്രത്തില്‍ ജോ ജോനാസ് വിവാഹ മോതിരം അണിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ അടുത്തൊന്നും അവര്‍ പിരിയില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.

കസവ് ഉടുത്ത് പൊട്ടുതൊട്ട് മലയാളി മങ്കയായി സണ്ണി ലിയോണ്‍; കൈയ്യടിച്ച് കോഴിക്കോട്

'ഇര സ്ത്രീയാകുമ്പോള്‍ സംഭവിക്കുന്നത്' : ശ്രദ്ധേയമായി നവ്യനായരുടെ ഇന്‍സ്റ്റയിലെ വരികള്‍.!