ഗുരുവായൂർ  വച്ചുനടന്ന ലളിതമായ വിവാഹ ചടങ്ങില്‍ ടിക് ടോക് താരം സൗഭാഗ്യയും അര്‍ജുനും വിവാഹിതരായി.

ടിക് ടോക്കിലൂടെ മലയാളികളുടെ ഹൃദയത്തിലിടംപിടിച്ച താരമാണ് സൗഭാഗ്യാ വെങ്കിടേഷ്. അഭിനയപാരമ്പര്യമുള്ള വീട്ടിലാണ് താരം ജനിച്ചതെങ്കിലും ഇന്നേവരെ താരം സിനിമാ സീരിയല്‍ രംഗത്തേക്ക് ചുവട് വെച്ചിട്ടില്ല. തന്റേതായ നൃത്തലോകത്തും, ടിക് ടോക്കിലുമാണ് താരത്തിന്റെ ലോകം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ഗുരുവായൂരില്‍ വച്ചുനടന്ന ലളിതമായ ചടങ്ങില്‍ സൗഭാഗ്യയും അര്‍ജുനും ഒന്നായിമാറി. മകളുടെ കൈ പിടിച്ചുനല്‍കിയത് അമ്മ താരാ കല്ല്യാണാണ്.

View post on Instagram

സൗഭാഗ്യയെ അര്‍ജുനല്ലാതെ ലോകത്ത് വേറാര്‍ക്കും കൊടുക്കില്ലെന്ന് നിറകണ്ണോടെ താരാ കല്ല്യാണ്‍ പറഞ്ഞത് കഴിഞ്ഞ ദിവസം വൈറലായിരുന്നു. കുറച്ചുകാലമായി താരാ കല്ല്യാണിനൊപ്പവും, സൗഭാഗ്യയ്‌ക്കൊപ്പവും ടിക് ടോക്കില്‍ കാണുന്ന ആ ഡാന്‍സുകാരന്‍ പയ്യനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഇതാരാണ് എന്ന ചര്‍ച്ചകള്‍ക്ക് വിരാമമിട്ടാണ്, ഇരുവരും വിവാഹിതരായിരിക്കുന്നത്.

'സൗഹൃദം പ്രണയമായി മാറിയപ്പോള്‍ ഏറെ സന്തോഷിച്ചത് താനാണ്, എന്റെ എല്ലാമെല്ലാമാണ് സൗഭാഗ്യ, ജീവാത്മാ പരമാത്മാ അവളെയാണ് ഞാന്‍ അര്‍ജുന് നല്‍കുന്നത്. അതെനിക്ക് അര്‍ജുനെ അത്രകണ്ട് അറിയുന്നതിനാലാണ്, അവനും അത്രമേല്‍ പ്രിയപ്പെട്ടവനായതിനാലാണ്. എന്നാണ് വിവാഹത്തലേന്ന് താരാ കല്ല്യാണ്‍ പറഞ്ഞത്.

വിവാഹത്തിന്റെയന്നുതന്നെ സൗഭാഗ്യ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ടിക് ടോക്കിലെ ട്രെന്‍ഡീ സോങായ 'അണ്ട്ര് വന്നതും അതേ നില' എന്ന പാട്ടിനൊത്ത് താരാ കല്ല്യാണും സൗഭാഗ്യയും അര്‍ജുനും ഒന്നിച്ചുള്ള വീഡിയോ നിമിഷനേരംകൊണ്ടാണ് ആരാധകരെ കയ്യിലെടുത്തത്.

View post on Instagram