തേവര സേക്രട്ട് ഹാർട്ട് കോളജില്‍ യൂണിയൻ ആഘോഷ പരിപാടിയിൽ അതിഥിയായി എത്തിയ നടി മഞ്ജു വാര്യർ വേദിയിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം വച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 1998–ൽ പുറത്തിറങ്ങിയ ‘പ്രണയവർണങ്ങൾ’ എന്ന ചിത്രത്തിലെ ‘കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് താരം ചുവടു വച്ചത്. ഗാനത്തിനനുസരിച്ച് വിദ്യാർഥിനികൾക്കൊപ്പം വളരെ ആവേശത്തോടെ നൃത്തം വയ്ക്കുന്ന താരത്തിന്റെ വീഡിയോ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ, മഞ്ജുവിന് പിന്നാലെ വേദിയിൽ ഡാൻസ് ചെയ്ത് കയ്യടി നേടുകയാണ് മലയാളത്തിന്റെ പ്രിയ നടൻ സൗബിൻ ഷാഹിർ.

Read More: 'കണ്ണാടിക്കൂടും കൂട്ടി'...; കോളേജ് കുട്ടികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് മഞ്ജു വാര്യര്‍, വീഡിയോ

എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ക്രിസ്തുമസ് ആഘോഷപരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു സൗബിൻ. ഇതിനിടെ ഡാൻസ് ചെയ്യാൻ വിദ്യാർഥിനികൾ സൗബിനോട് ആവശ്യപ്പെടുകയായിരുന്നു. അമ്പിളി എന്ന ചിത്രത്തിലെ 'ഞാൻ ജാക്സനല്ലെടാ... ന്യൂട്ടനല്ലെടാ... ഒന്നുമല്ലെടാ', എന്ന ഹിറ്റ് ​ഗാനത്തിനാണ് സൗബിൻ ചുവടുവച്ചത്. സൗബിൻ നായകനായെത്തിയ ചിത്രമാണ് അമ്പിളി. 

"

സിനിമയിലെ ​ഗാനരം​ഗത്തെ ഡാൻസ് സ്റ്റെപ്പുകൾ തന്നെയാണ് സൗബിൻ സ്റ്റേജിലും അവതരിപ്പിച്ചത്. വി​ദ്യാർഥിനികൾക്കൊപ്പം വളരെ രസകരമായി നൃത്തം ചെയ്ത താരം സ്റ്റേജിൽ മൂൺവാക്ക് ചെയ്തതോടെ വൻ കയ്യടിയായിരുന്നു വേദിയിൽനിന്ന് ഉയർന്നത്. ഏതായാലും സൗബിന്റെ ജാക്സൺ സ്റ്റെപ്പുകൾ സമൂഹമാധ്യമങ്ങിൽ വൈറലാകുകയാണ്.