കുട്ടിത്തം വിട്ടുമാറാത്ത നായികയെന്നാണ് സൗപര്‍ണിക സുഭാഷിനെ ആരാധകര്‍ പറയാറുള്ളത്. എഴുപതോളം പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള സൗപര്‍ണിക നിലവില്‍ ഏഷ്യാനെറ്റിലെ സീതാ കല്ല്യാണത്തിലാണ് അഭിനയിക്കുന്നത്. ഏഷ്യാനെറ്റിലെ ഭാര്യ എന്ന പരമ്പരയിലെ ലീന എന്ന കഥാപാത്രമായി എത്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി സൗപര്‍ണിക മാറിയത്. ചെറുപ്പം മുതല്‍ക്കെ പരമ്പരകളില്‍ സജീവമായിരുന്ന താരത്തെ വീട്ടിലെ കുട്ടിയെന്നപോലെതന്നെ മലയാളികള്‍ക്ക് പരിചിതവുമാണ്. ആറാംക്ലാസ് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് സൗപര്‍ണിക, തുളസീദാസ് സംവിധാനം നിര്‍വഹിച്ച 'ഖജ ദേവയാനി' എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്കെത്തുന്നത്.

മിനി സ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും സൗപര്‍ണി തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു അവന്‍ ചാണ്ടിയുടെ മകന്‍ എന്ന പൃഥ്വിരാജ് ചിത്രലൂടെ ബിഗ് സ്‌ക്രീനിലെത്തിയത്. പിന്നീട് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലും മനോഹരമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കാണാന്‍ തുടങ്ങിയ കാലം മുതല്‍ക്കെ സൗപര്‍ണികയ്ക്ക് വ്യത്യാസമൊന്നും വന്നിട്ടില്ല എന്നാണ് ആരാധകര്‍ പറയാറുള്ളത്. മമ്മൂക്കയെ അനുകരിക്കുകയാണോ എന്നും പലരും സൗപര്‍ണികയോട് തിരക്കാറുണ്ട്. ദാവണിയില്‍ മനോഹരിയായുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സൗപര്‍ണികയിപ്പോള്‍.

സില്‍ക് പിങ്ക് നിറത്തിലുള്ള പാവാട ബ്ലൗസിനൊപ്പം ട്രെഡീഷണല്‍ ദാവണിയിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മനോഹരമായ ഡ്രസ് കോംപിനേഷനില്‍ അതിമനോഹരിയായെത്തിയ സൗപര്‍ണികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡീയയില്‍ വൈറലായി കഴിഞ്ഞു.