ഏകദേശം അറുപത്തിയഞ്ച് സീരിയലുകളിൽ അഭിനയിച്ച താരം പൊന്നൂഞ്ഞാൽ എന്ന സീരിയലിലൂടെയാണ് ഈ രംഗത്ത് ചുവട് ഉറപ്പിക്കുന്നത്.

സിനിമയിലും സീരിയലിലും ഒരേ പോലെ തിളങ്ങാനാകും എന്ന് തെളിയിച്ച നടിയാണ് സൗപർണിക. കുട്ടിത്തം വിട്ടുമാറാത്ത മുഖവും, വശ്യമായ പുഞ്ചിരിയും അഭിനയ മികവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ട നടിയായി സൗപർണിക ഉയർന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് സൗപർണിക. താരത്തിന്റെ ക്രിസ്മസ് ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ക്രിസ്മസ് ആഘോഷമെല്ലാം കഴിഞ്ഞ് പുതുവർഷത്തെ വരവേൽകാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. 2022 വൈബ് എന്ന ക്യാപ്‌ഷനിൽ ഈ വർഷത്തിന്റെ അവസാന ദിവസത്തെ ആസ്വദിക്കുന്ന പുതിയ വീഡിയോയാണ് താരം പങ്കുവെക്കുന്നത്. കുറച്ച് സുഹൃത്തുക്കൾക്കൊപ്പമാണ് പാട്ടും നൃത്തവുമെല്ലാമായി അടിപൊളിയാക്കുന്നത്. വീഡിയോയ്ക്ക് പശ്ചാത്തലമായി നമ്മൾ എല്ലാം ആഘോഷിക്കണം, വിജയങ്ങളും സന്തോഷങ്ങളും പരാജങ്ങളും എല്ലാം പരിപൂർണമായി ആഘോഷിക്കണം എന്ന സിനിമ ഡയലോഗും ഉൾപെടുത്തിയിട്ടുണ്ട്. നിരവധിയാളുകളാണ് 2022 നെ യാത്രയാക്കി പുതിയ വർഷത്തിലേക്ക് സന്തോഷത്തോടെ ചുവട് വെക്കാൻ എത്തിയിരിക്കുന്നത്.

View post on Instagram

കാലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് സൗപർണ്ണികയുടെ വരവ്. അത് തന്നെയാകാം രക്തത്തിൽ അഭിനയം കലർന്നത്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ എല്ലാ കലാപരിപാടി രംഗങ്ങളിലും സൗപർണിക താരമായിരുന്നു. പത്താം ക്‌ളാസിൽ പഠിക്കുന്ന സമയത്താണ് തുളസീദാസിന്റെ അവൻ ചാണ്ടിയുടെ മകൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കാൽ വയ്ക്കുന്നത്. പിന്നീട് മോഹൻലാലിന്റെ തന്മാത്രയിലും തന്റെ അഭിനയ മികവ് തെളിയിക്കാൻ താരത്തിനായി.

ഏകദേശം അറുപത്തിയഞ്ച് സീരിയലുകളിൽ അഭിനയിച്ച താരം പൊന്നൂഞ്ഞാൽ എന്ന സീരിയലിലൂടെയാണ് ഈ രംഗത്ത് ചുവട് ഉറപ്പിക്കുന്നത്. ഭാര്യ എന്ന സീരിയലിലെ ലീന എന്ന കഥാപാത്രത്തെയും മലയാള ടെലിവിഷൻ ആസ്വാദകർ മറക്കാൻ ഇടയില്ല. 'അമ്മുവിന്റെ അമ്മ' സീരിയലിലെ കിരണ്‍ ആയി അഭിനയിച്ച സുഭാഷ് ബാലകൃഷ്ണനാണ് സൗപർണ്ണികയുടെ ഭർത്താവ്.