ഐശ്വര്യക്കായി ആൻഡ്രിയ ഓറഞ്ച് കേക്ക് ഉണ്ടാക്കുന്ന ലൈവ് വീഡിയോ ആണ് ആൻഡ്രിയ പുറത്തുവിട്ടിരിക്കുന്നത്. സഹായത്തിന് ഐശ്വര്യയും ഉണ്ട്.

മലയാളികൾക്ക് ഒരുപോലെ പരിചിതരായ രണ്ട് താരങ്ങളാണ് ആന്ഡ്രിയയയും ഐശ്വര്യ രാജേഷും. അന്യഭാഷ ചിത്രങ്ങളിലാണ് കൂടുതലും ഇരുവരും വേഷമിട്ടതെങ്കിലും മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ അവർ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലൊക്കേഷനപ്പുറത്തെ ഇരുവരുടെയും സൌഹൃദക്കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഐശ്വര്യക്കായി ആൻഡ്രിയ ഓറഞ്ച് കേക്ക് ഉണ്ടാക്കുന്ന ലൈവ് വീഡിയോ ആണ് ആൻഡ്രിയ പുറത്തുവിട്ടിരിക്കുന്നത്. സഹായത്തിന് ഐശ്വര്യയും ഉണ്ട്. പ്രേക്ഷകരോട് കുശലം പറഞ്ഞും ചേർന്നിരുന്ന് പാട്ടുപാടിയുമാണ് ഇരുവരുടെയും കുക്കിങ്. ഏറെ നാളുകൾക്ക് ശേഷമാണ് ഒരുമിച്ച് കൂടുന്നതെന്ന് പറയുന്ന താരങ്ങൾ സിനിമാ വിശേഷങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

വെട്രിമാരന്റെ വട ചെന്നൈ എന്ന സിനിമയില്‍ ആൻഡ്രിയയും ഐശ്വര്യയും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി എത്തിയിരുന്നു. വെട്രിമാരന്റെ പുതിയ സിനിമ വാടി വാസലിൽ ആൻഡ്രിയ ജെര്‍മിയ ആയിരിക്കും നായിക എന്ന വാര്‍ത്തകൾ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സൂര്യയാണ് ചിത്രത്തിൽ നായകൻ.

View post on Instagram
View post on Instagram