നടി ഖുശ്ബു സുന്ദർ 'കോമഡി സ്റ്റാർസ് സീസൺ 2' വിൽ. 1234-ാമത് എപ്പിസോഡിന്‍റെ ആഘോഷത്തിലാണ് താരം അതിഥിയായി എത്തുന്നത്. മലയാള ടിവിയിലെ ഏറെ പ്രിയപ്പെട്ട ഷോകളിലൊന്നാണ് 'കോമഡി സ്റ്റാർസ്. ഇപ്പോഴിതാ ഷോ 1234 എപ്പിസോഡിലേക്കെത്തുകയാണ്. അതിന്റെ ആഘോഷങ്ങൾക്കാണ് ഖുശ്ബുവും എത്തുന്നത്.

മത്സരാർത്ഥികളുടെ തമാശ പ്രകടനങ്ങൾ മുതൽ നിരവധി സെലിബ്രിറ്റികളും പങ്കെടുക്കുന്ന ഷോയ്ക്ക് വളരെയധികം ആരാധകരുണ്ട്. മലയാളത്തിന്റെ സ്വന്തം റിയാലിറ്റി ഷോ ലോക്ക്ഡൗണിന് ശേഷം വലിയ റീ-ലോഞ്ച് നടത്തുകയായിരുന്നു.

വിജയകരമായ ഷോയുടെ ഭാഗമാവുകയെന്നത് ഒരു ബഹുമതിയാണെന്ന് നീലക്കുയിൽ നടൻ നിതിൻ ജെയ്ക്കുമായുള്ള ഫേസ്ബുക്ക് ലൈവ് അഭിമുഖത്തിൽ ഖുശ്ബു പറഞ്ഞു. '1234 എപ്പിസോഡ് വളരെ സവിശേഷമാണ്. 1111 എപ്പിസോഡിലും ഞാൻ പങ്കെടുത്തിരുന്നു. 'കോമഡി സ്റ്റാർസ്' എന്നത് ഒരു രസകരമായ പരിപാടിയാണ്. വിജയകരമായ ഷോയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അംഗീകാരമാണ്'

ലോക്ക്ഡൗണിന്  മുമ്പ് കേരളത്തിലെത്തിയതിനെ കുറിച്ച് സംസാരിച്ച നടി, കേരളത്തിൽ എത്തുന്നത് എപ്പോഴും സന്തോഷമാണെന്നും പറഞ്ഞു. ലോക്ക്ഡൗണിന് തന്റെ കുട്ടികളോടൊപ്പം, പ്രധാന കുട്ടിയായ  ഭർത്താവിനെയും നോക്കിയിരിക്കുകയായിരുന്നുവെന്നും ഖുശ്ബു രസകരമായ സംഭാഷണത്തിനിടെ പറഞ്ഞു.