കുട്ടിക്കാലത്തെ ഫോട്ടോ നോക്കി അതാരാണെന്ന് കണ്ടെത്തുക പ്രയാസമുള്ള കാര്യമാണ്. താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ അങ്ങനെ കണ്ടെത്തുക ആരാധകര്‍ക്കൊരു വിനോദവുമാണ്. തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത് മറ്റാരുമല്ല, മലയാളികളുടെ പ്രിയപ്പെട്ട ടിക് ടോക് താരവും നര്‍ത്തകിയുമായ സൗഭാഗ്യയാണ്. വെറുതെ ഒരു പഴയകാലഫോട്ടോ എന്നുപറഞ്ഞാല്‍ പോര. ജീവിതത്തിലെ പ്രിയപ്പെട്ടവരുടെ കൂടെയുള്ള ചിത്രം .

സുഹൃത്തായ അര്‍ജ്ജുന്‍ സോമശേഖറിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. അര്‍ജ്ജുനുമൊത്തുള്ള പഴയകാലഫോട്ടോയാണ് താരം പങ്കു വച്ചിരിക്കുന്നതും. ഒരു ഡാന്‍സ് പ്രോഗ്രാം കഴിഞ്ഞെടുത്ത ഫോട്ടോയില്‍ കുട്ടിയായ സൗഭാഗ്യയേയും അര്‍ജ്ജുനേയും കാണാം. പണ്ടുമുതല്‍ക്കെ സൗഭാഗ്യയുടെ അമ്മയുടെ കീഴില്‍ ഡാന്‍സ് പഠിച്ചതാണ് അര്‍ജ്ജുന്‍.

നിങ്ങള് പണ്ടെ ലവ്വാണല്ലെ, നോക്കു സൗഭാഗ്യ അന്നുമെത്ര ക്യൂട്ടാണെന്ന് തുടങ്ങിയ കമന്റുകള്‍കൊണ്ട് ആരാധകര്‍ കമന്റ്‌ബോക്‌സ് നിറച്ചിരിക്കുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 

Very Old picture😁 little did we know 😍😍😍 @arjunsomasekhar 2003 🤓

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on Mar 26, 2020 at 9:23am PDT

ടിക് ടോക്കും മറ്റ് സോഷ്യല്‍ മീഡിയയും ആഘോഷിച്ച വിവാഹമായിരുന്നു സൗഭാഗ്യയുടേത്. ഒരു സിനിമയിലോ സീരിയലിലോ അഭിനയിക്കാതെ തന്നെ മലയാളികള്‍ ഏറ്റെടുത്ത താരമാണ് സൗഭാഗ്യ. അമ്മയും അമ്മൂമ്മയുമടങ്ങു അഭിനയത്തിന്റെ തട്ടകത്തില്‍നിന്നാണ് സൗഭാഗ്യയെങ്കിലും, താരം ഇതേവരെ ടിക് ടോക്കിലല്ലാതെ അഭിനയത്തിലേക്ക് കടന്നിട്ടില്ല. നൃത്തത്തിന്റെ ലോകത്തുനിന്നാണ് സൗഭാഗ്യ വിവാഹം ചെയ്തതും. ഇരുവരും നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍.