മകൾ സുദർശനയ്‍ക്കൊപ്പം സൌഭാഗ്യ

സോഷ്യൽ മീഡിയയിലെ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ടിക് ടോക് വീഡിയോകളിലൂടെയും മറ്റുമാണ് പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. പിന്നീട് മിനിസ്ക്രീനിലേക്കും എത്തിയ സൗഭാഗ്യ ഇന്ന് യൂട്യൂബ് ചാനലൊക്കെയായി തിളങ്ങി നിൽക്കുകയാണ്. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും മകൾ സുദർശനയുമെല്ലാം പ്രേക്ഷകരുടെ പ്രിയങ്കരരാണ്. തന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും യൂട്യൂബിലൂടെ സൗഭാഗ്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം. ഒരേപോലെ വസ്ത്രം ധരിച്ച് മുടി പോലും ഒരേ രീതിയിൽ കെട്ടി അടിപൊളിയായി എത്തിയിരിക്കുകയാണ് സൗഭാഗ്യയും മകൾ സുദർശനയും. ട്വിന്നിംഗ് വിത്ത്‌ കൊച്ചുപൂമ്പാറ്റ എന്നാണ് ചിത്രങ്ങൾക്കൊപ്പം സൗഭാഗ്യ കുറിച്ചത്. അമ്മയുടെയും മകളുടെയും സൗന്ദര്യത്തെ പ്രശംസിച്ചാണ് കമന്റുകൾ ഏറെയും.

View post on Instagram

അടുത്തിടെ സൗഭാഗ്യ തന്റെ വിഷമഘട്ടങ്ങളെ കുറിച്ച് പറഞ്ഞത് വൈറലായിരുന്നു. അച്ഛനെ കുറിച്ചും താരം സംസാരിച്ചിരുന്നു. മകൾ അച്ഛനെ പോലെയാണെന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്നും കേൾക്കാൻ ഇഷ്ടമുള്ള കാര്യമാണ് അതെന്നും സൗഭാഗ്യ പറഞ്ഞു. 'ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് പെൺകുട്ടി ആയി ജനിക്കണമെന്ന് അച്ഛൻ എന്നോട് പറയുമായിരുന്നു. എന്റെ മോളായിട്ടാകും ജനിക്കുന്നതെന്നും അച്ഛൻ എപ്പോഴും പറയുമായിരുന്നു. അച്ഛൻ അപ്പോൾ ഉണ്ടാകില്ലേയെന്ന് ഞാൻ അപ്പോൾ ചോദിച്ചിട്ടുണ്ട്. മാക്സിമം പോയാൽ അൻപതുവയസ്സുവരെയൊക്കെ ഉണ്ടാകൂ എന്നാണ് അച്ഛൻ പറഞ്ഞത്, അച്ഛൻ മരണം നേരത്തെ കണ്ടു എന്നാണ് ഇപ്പോൾ തോന്നുന്നത്. അങ്ങനെ പറഞ്ഞ അച്ഛൻ, എന്റെ മോളായി ജനിച്ചു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അങ്ങനെ പറഞ്ഞുകേൾക്കുമ്പോൾ നൂറു ശതമാനം ഞാൻ സന്തോഷവതിയാണ്,' എന്നും സൗഭാഗ്യ വ്യക്തമാക്കിയിരുന്നു.

കുഞ്ഞ് വന്നശേഷം ഏറ്റവും കൂടുതൽ ടെൻഷൻ എന്താന്നെന്നു ചോദിച്ചാൽ എനിക്ക് എന്തെങ്കിലും പറ്റിപ്പോയാൽ മോൾക്ക് ആരുണ്ട് എന്നോർത്തിട്ടാണെന്നും താരം പറഞ്ഞിരുന്നു.

ALSO READ : രണ്ട് ദിവസത്തില്‍ 1927 കോടി! യുഎസ് ബോക്സ് ഓഫീസില്‍ ചരിത്രം രചിച്ച് ബാര്‍ബി, ഓപ്പണ്‍ഹെയ്‍മര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക