വീട്ടുജോലികളെല്ലാം ചെയ്യുന്നതിനിടയിലും മകളെ നെഞ്ചോട് ചേര്‍ത്ത് കിടത്തിയിരുന്നു സൗഭാഗ്യ.

രാധകരുടെ പ്രിയപ്പെട്ടവരാണ് സൗഭാഗ്യയും അമ്മ താര കല്യാണും. അമ്മയുടെ ശിഷ്യന്‍ കൂടിയായ അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചത്. ഈയ്യടുത്താണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. സൗഭാഗ്യയുടേയും അര്‍ജുന്റേയും വീഡിയോകളും അഭിമുഖങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇരുവരും പരസ്പരമുള്ള സ്നേഹം കൊണ്ടും തമാശകള്‍ പറഞ്ഞുമൊക്കെയാണ് ആരാധകരുടെ കയ്യടി നേടുന്നത്.

സോഷ്യല്‍മീഡിയയിലൂടെ സൗഭാഗ്യ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ സൗഭാഗ്യ ഷെയർ ചെയ്തൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. 'മകളെ ക്യാരി ബാഗിലാക്കി തന്റെ ജോലികൾ തീർക്കുന്നതാണ് വീഡിയോ. കുഞ്ഞിനെ ഉറക്കി കിടത്തിയപ്പോൾ മൂർഖൻ വന്നു. അതിന് ശേഷം ഒറ്റയ്ക്ക് കിടത്താൻ പേടിയാണ്. ഇപ്പോ ഞാൻ ഇങ്ങനെ കൊണ്ട് നടക്കലാണ്. നടുവ് കഴച്ച് ഒടിയുമെങ്കിലും കുഞ്ഞിന് ഇതിലും സുരക്ഷിതമായ മറ്റേത് സ്ഥലമാണ് ഉള്ളത്' എന്നാണ് സൗഭാഗ്യ ചോദിച്ചത്. അവളുടെ കരച്ചിൽ കേട്ട് ജോലി ചെയ്യാൻ എനിക്ക് താൽപര്യമില്ല. കുറച്ച് അസൗകര്യം വന്നാലും അമ്മയുടെ നെഞ്ചിലാണല്ലോ എന്ന സമാധാനം തനിക്കുണ്ടെന്നും സൗഭാഗ്യ പറയുന്നു.

വീട്ടുജോലികളെല്ലാം ചെയ്യുന്നതിനിടയിലും മകളെ നെഞ്ചോട് ചേര്‍ത്ത് കിടത്തിയിരുന്നു സൗഭാഗ്യ. ഇങ്ങനെയാവുമ്പോള്‍ മോള്‍ നന്നായി ഉറങ്ങും. ഉറക്കി കിടത്തിക്കഴിഞ്ഞാല്‍ ഇത്രയും നേരമൊന്നും ഒരിക്കലും ഉറങ്ങില്ല. ഇതാവുമ്പോള്‍ എന്റെ കാര്യങ്ങളെല്ലാം കൃത്യമായി നടക്കും. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. നല്ല ഒരു അമ്മയാണ് സൗഭാഗ്യ എന്നായിരുന്നു കൂടുതൽ ആളുകളുടെയും കമന്റ്.

മമ്മൂട്ടി 'ക്രിസ്റ്റഫർ' ആയത് ഇങ്ങനെ; 'അഭിനയ കലയുടെ പൊന്നു തമ്പുരാൻ' എന്ന് ആരാധകർ

സോഷ്യൽ മീഡിയലൂടെ നിരവധി ആരാധകരെ സമ്പാദിച്ച കുടുംബമാണ് താര കല്യാണിന്‍റേത്. അമ്മ സുബ്ബലക്ഷ്മി, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവ് അർജുൻ എന്നിവരെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. ഏറ്റവും ഒടുവിലായി സൗഭാഗ്യക്ക് ജനിച്ച മകള്‍ക്കുമുണ്ട് ആരാധകര്‍. കുഞ്ഞ് സുദര്‍ശനയുടെ വിശേഷങ്ങളൊക്കെ കുടുംബം യുട്യൂബിലൂടെ പങ്കുവയ്ക്കാറുമുണ്ട്.