നായികയായി സിനിമയിൽ തിളങ്ങിയില്ലെങ്കിലും നൃത്തത്തിലൂടെയും ടിക് ടോക്കുകളിലൂടെയും ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സമൂഹമാധ്യമങ്ങളിലെ സൗഭാഗ്യ.

അടുത്തിടെയാണ് സൗഭാഗ്യയോടൊപ്പം നൃത്തത്തിലും ടിക് ടോക് വീഡിയോകളിലുമൊക്കെ ഒപ്പമുണ്ടായിരുന്ന അർജുൻ സോമശേഖറുമായി താരത്തിന്റെ വിവാഹം ഉറപ്പിക്കുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇൻസ്റ്റാ​ഗ്രാമിലൂടെ സൗഭാഗ്യ തന്നെയാണ് ആരാധകരെ അറിയിച്ചത്. അന്നുമുതൽ എന്നുണ്ടാകും ഇരുവരുടെയും വിവാഹം എന്നറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു ആരാധകർ. അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സൗഭാ​ഗ്യ. 

അര്‍ജുനുമായുള്ള തന്‍റെ വിവാഹം ഈ മാസം 19 ന് ഉണ്ടാകും എന്നാണ് സൗഭാഗ്യ തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെ അറിയിച്ചിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചാകും  വിവാഹമെന്നും സൗഭാഗ്യ ആരാധകർക്കായി പങ്കുവച്ച ക്ഷണക്കത്തിൽ സൂചിപ്പിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 

@arjunsomasekhar 😍

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on Feb 16, 2020 at 3:55am PST

പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അർജുൻ, സൗഭാഗ്യയോടൊപ്പം നിരവധി വേദികളിൽ‌ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരികയാണ്.