"ഇതൊരു സാധാരണ വീഡിയോ അല്ല", സൌഭാഗ്യ പറയുന്നു

സോഷ്യൽ മീഡിയയില്‍ സജീവമാണ് നടിയും നര്‍ത്തകിയുമായ താര കല്യാൺ. താരയെ പോലെ തന്നെ മകൾ സൗഭാഗ്യയും കൊച്ചുമകൾ സുദർശനയുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. താരയും സൗഭാഗ്യവും കുടുംബത്തിലെ എല്ലാ വിശേഷങ്ങളും അവരുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സൗഭാഗ്യയുടെ പുതിയൊരു വീഡിയോയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. താര കല്യാണിന് കുറച്ച് മാസങ്ങൾക്ക് മുൻപ് തൊണ്ടയിൽ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന്റെ തുടർ ചികിത്സയ്ക്കായി കൊണ്ടുപോയതിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് പുതിയ വീഡിയോ. 'ഈ സമയവും കടന്നു പോകും, ബുദ്ധിമുട്ടേറിയ സമയം' എന്ന തലക്കെട്ടോടെയാണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്

പൊതുവെയുള്ളത് പോലെയൊരു ഡേ ഇന്‍ മൈ ലൈഫ് വീഡിയോയല്ല ഇത്. അമ്മയോടൊപ്പം ആശുപത്രിയില്‍ പോകാനുണ്ട്. തൊണ്ടയിലെ സർജറിക്ക് ശേഷമുള്ള തുടര്‍ ചികിത്സയിലാണ് ഇപ്പോള്‍. അധികം വൈകാതെ തിരിച്ച് വരാനാവുമെന്നാണ് കരുതുന്നത് എന്ന് പറഞ്ഞാണ് സൗഭാഗ്യ വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് താരയെ വീട്ടിൽ നിന്നും കൂട്ടി ആശുപത്രിയിലേക്ക് പോകുന്നതും മറ്റുമാണ് വീഡിയോയിൽ കാണിക്കുന്നത്.

പെട്ടെന്ന് വരാമെന്ന് കരുതിയെങ്കിലും റൂമെടുക്കേണ്ടി വന്നു. അമ്മ പൂര്‍ണ്ണാരോഗ്യത്തിലേക്ക് തിരിച്ചുവരാന്‍ സമയമെടുക്കും. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ചെറിയൊരു ബുദ്ധിമുട്ട് കാണും. രണ്ട് ദിവസം വിശ്രമിക്കാനാണ് ഡോക്ടര്‍ പറഞ്ഞത്. രണ്ട് ദിവസം എന്നോടൊപ്പം വന്ന് നില്‍ക്കണമെന്നും ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. അത് അമ്മ അനുസരിക്കുമോയെന്ന് അറിയില്ല. എന്തായാലും അമ്മയോട് കാര്യം പറഞ്ഞ് കൂടെക്കൂട്ടണമെന്നും സൗഭാഗ്യ പറയുന്നു. അമ്മാട്ടു പറഞ്ഞാല്‍ കേള്‍ക്കുമോയെന്ന് ചോദിച്ചപ്പോള്‍ നോ എന്നായിരുന്നു സുദര്‍ശനയുടെ മറുപടി.

മാസങ്ങള്‍ക്ക് മുന്‍പ് താര കല്യാണിന് തൊണ്ടയ്ക്ക് സര്‍ജറി നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പരിശോധനയ്ക്ക് വന്നതെന്നും സൗഭാഗ്യ വ്യക്തമാക്കി. തുടർന്ന് വീട്ടിലെത്തിയ ശേഷമുള്ള വിശേഷങ്ങളാണ് സൗഭാഗ്യ പങ്കുവച്ചത്.

ALSO READ : മമ്മൂട്ടി ദുര്‍മന്ത്രവാദി? 'ഭ്രമയു​ഗം' ചിത്രീകരണം പുരോ​ഗമിക്കുന്നു

This too shall pass | Tough times | Thara Kalyan | Sowbhagya Venkitesh | Sudhapoo