എഴുപതുകളില്‍ സിനമയിലേക്ക് കടന്നുവന്ന താരമാണ് ശ്രീനിവാസന്‍. ഏറെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തും  ചിന്തിപ്പിക്കുന്ന തിരക്കഥകള്‍ രചിച്ചും ഹിറ്റുകളുടെ സംവിധായകനായും  മലയാളിക്ക് അഭിമാനമാണ് ശ്രീനിവാസന്‍. 


എഴുപതുകളില്‍ സിനമയിലേക്ക് കടന്നുവന്ന താരമാണ് ശ്രീനിവാസന്‍. ഏറെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തും ചിന്തിപ്പിക്കുന്ന തിരക്കഥകള്‍ രചിച്ചും ഹിറ്റുകളുടെ സംവിധായകനായും മലയാളിക്ക് അഭിമാനമാണ് ശ്രീനിവാസന്‍. നിലപാടുകള്‍ക്കൊണ്ടും തുറന്നുപറച്ചിലുകള്‍ കൊണ്ടും താരം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥനാകുന്നു. ശ്രീനിവാസന്‍റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഇന്ന് സിനിമയില്‍ സുപരിചതനാണ്. 

നടനും തിരക്കഥാകൃത്തും പാട്ടുകാരനും സംവിധായകനും എല്ലാമായ മൂത്ത മകന്‍ വിനീത് ശ്രീനിവാസനെ കുറിച്ചുള്ള തുറന്നുപറച്ചിലാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. അന്ന് തന്‍റെ അഭിനയം വളരെ മോശമായിരുന്നെന്ന് വിനീത് പറഞ്ഞുവെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.

വളരെ കുറച്ച് ദിവസങ്ങളില്‍ മാത്രമെ ഷൂട്ടിങ് കാണാൻ മക്കളെ ലൊക്കേഷനിൽ കൊണ്ടു പോയിട്ടുള്ളൂ. അന്ന് നാട്ടിൽ പോകുന്ന വഴിയായതിനാലാണ് അവരും വന്നത്. അന്ന് വിനീതിന് ആറ്, ഏഴ് വയസ് മാത്രമാണ് പ്രായം. ഒരു ഷോർട്ട് അഭിനയിച്ച ശേഷം ഞാൻ വിനീതിനോട് എന്റെ അഭിനയം എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചു. വളരെ മോശമായിരുന്നു എന്നായിരുന്നു വിനീതിന്റെ മറുപടിയെന്ന് ശ്രീനിവാസന്‍ പറയുന്നു.

 ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ടായിരുന്നു. ആ പ്രായത്തിൽ അവന് അത് പറയാനുള്ള ബോധമുണ്ടായിരുന്നല്ലോ എന്നും ശ്രീനിവാസൻ പറഞ്ഞു. ശ്രീനിവാസന്‍റെ രണ്ടാമത്തെ മകന്‍ ധ്യാന്‍ ശ്രീനിവാസും സിനിമാരംഗത്ത് സജീവമാണ്. അഭിനയ രംഗത്തിലൂടെ എത്തി ഇപ്പോള്‍ സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ് ധ്യാന്‍.