ഏഷ്യാനെറ്റിൽ  പ്രേക്ഷകപ്രീതി നേടി മുന്നോട്ടു പോകുന്ന പരമ്പരകളിലൊന്നാണ് 'അമ്മയറിയാതെ'. പരമ്പരയിൽ 'അലീന പീറ്റർ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറുഭാഷാ നടിയായ ശ്രീതു കൃഷ്ണനാണ്. ഒറ്റ പരമ്പരയിലെ വേഷത്തിലൂടെ തന്നെ വലിയ സ്വീകാര്യത ലഭിച്ച താരമാണ് ശ്രീതു. 

ഷ്യാനെറ്റിൽ പ്രേക്ഷകപ്രീതി നേടി മുന്നോട്ടു പോകുന്ന പരമ്പരകളിലൊന്നാണ് 'അമ്മയറിയാതെ'. പരമ്പരയിൽ 'അലീന പീറ്റർ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറുഭാഷാ നടിയായ ശ്രീതു കൃഷ്ണനാണ്. ഒറ്റ പരമ്പരയിലെ വേഷത്തിലൂടെ തന്നെ വലിയ സ്വീകാര്യത ലഭിച്ച താരമാണ് ശ്രീതു.

നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരം ഇപ്പോഴിതാ പ്രേക്ഷകരുടെ മനം കവരുന്ന റീൽസ് വീഡിയോകളുമായാണ് എത്തിയിരിക്കുന്നത്. തമിഴ് സീരിയൽ താരം ശ്രീനിധിക്കൊപ്പമാണ് ശ്രീതു കിടിലൻ ഡാൻസ് വീഡിയോകൾ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ആരാധകർ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു.

View post on Instagram

ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് 'അമ്മയറിയാതെ'. എറണാകുളത്താണ് ജനിച്ചതെങ്കിലും വളര്‍ന്നത് കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു. 12 വയസുമുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രീതു കൃഷ്ണന്‍. 

View post on Instagram

നര്‍ത്തകി കൂടിയായ താരം തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും 10 എണ്‍ട്രതുക്കുള്ള, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പ്രദീപ് പണിക്കരുടെ തിരക്കഥയില്‍ പ്രവീണ്‍ കടയ്ക്കാവൂരാണ് അമ്മയറിയാതെ സംവിധാനം ചെയ്യുന്നത്. 

View post on Instagram