അടുത്തിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്

സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചതെങ്കിലും സ്റ്റാർ മാജിക് ഷോയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകരുമായി കൂടുതൽ അടുക്കുന്നത്. അടുത്തിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഭാവി വരനെ ആദ്യമായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത് തന്റെ യുട്യൂബ് ചാനൽ വഴിയായിരുന്നു. രാഹുൽ രാമചന്ദ്രൻ ആണ് ശ്രീവിദ്യയുടെ വരൻ. വിവാഹ നിശ്ചയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നീടുള്ള ഓരോ വിശേഷങ്ങളും താരം യുട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ രാഹുലിനൊരു സർപ്രൈസ് ഒരുക്കുകയാണ് താരം.

'എപ്പോഴും സര്‍പ്രൈസ് കൊടുക്കാനിഷ്ടപ്പെടുന്ന ആളാണ് ഞാന്‍. തിരിച്ച് സര്‍പ്രൈസ് കിട്ടുന്നതും ഇഷ്ടമാണ്. നിര്‍ഭാഗ്യവശാല്‍ എനിക്ക് നന്ദുവില്‍ നിന്നും അധികം സര്‍പ്രൈസൊന്നും കിട്ടാറില്ല. പല ദിനങ്ങളും നന്ദു ഓര്‍ത്തിരിക്കാറില്ല. ബര്‍ത്ത് ഡേ, എന്‍ഗേജ്‌മെന്റ് ഡേ, നമ്മള്‍ പ്രണയം പറഞ്ഞ ദിവസം, അച്ഛന്റെയും അമ്മയുടെയും ബര്‍ത്ത് ഡേ ഇങ്ങനെ കുറിച്ച് ഡേറ്റുകള്‍ മാത്രമേ നന്ദുവിന് അറിയുള്ളൂ'. പെണ്ണുകാണല്‍ ദിവസം എന്തായാലും ഓര്‍ത്തിരിക്കാന്‍ വഴിയില്ല. കുറച്ച് ക്ലൂ കൊടുത്ത് പറയിപ്പിക്കാനുള്ള ശ്രമമായിരുന്നു ശ്രീവിദ്യ നടത്തിയത്.

നമ്മുടെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് നീ ചെക്ക് ഷര്‍ട്ടാണ് ധരിച്ചതെന്ന് പറഞ്ഞപ്പോഴാണ് നന്ദുവിന് ഇന്ന് പെണ്ണുകണ്ടിട്ട് ഒരു വര്‍ഷമായെന്ന് മനസിലായത്. ഇത് മറന്നതില്‍ നാണക്കേടൊന്നുമില്ല, മറവി മനുഷ്യസഹജമായ കാര്യമാണ്. അത് ഓര്‍മ്മിപ്പിക്കാനല്ലേ ദൈവം എനിക്ക് നിന്നെ തന്നിട്ടുള്ളതെന്നായിരുന്നു നന്ദു ശ്രീവിദ്യയോട് ചോദിച്ചത്.

കാമുകന് ചോക്ലറ്റും കിന്‍റര്‍ ജോയിയും എല്ലാമായായിരുന്നു ശ്രീവിദ്യ എത്തിയത്. ഇത്തവണ മറന്നു, അടുത്ത തവണ എന്തായാലും ഓർത്തിരിക്കും എന്ന ഉറപ്പും രാഹുൽ ശ്രീവിദ്യയ്ക്ക് നൽകുന്നുണ്ട്.

ALSO READ : 'ഈ സന്തോഷത്തില്‍ അച്ഛനും വേണമായിരുന്നു'; എസ്എസ്എല്‍സി ഫലം പങ്കുവച്ച് ഗൗരി പ്രകാശ്

ഞങ്ങളുടെ പെണ്ണുകാണൽ ആനിവേഴ്സറി നന്ദു മറന്നപ്പോൾ കൊടുത്ത എട്ടിന്റെ പണി |Fun Vlog|#sreevidyamullachery