തിരുവനന്തപുരം: ശ്രീനിഷും പേളി മാണിയും തമ്മിലുള്ള വിവാഹം മലയാള സിനിമാ മേഖല വലിയ ആഘോഷമായാണ് കൊണ്ടാടിയത്. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച  പ്രണയം വിവാഹത്തിന് വഴിമാറുകയായിരുന്നു. വിവാഹശേഷം പ്രണയത്തിന്‍റെ തീവ്രത വര്‍ധിക്കുകയാണെന്നാണ് ഇരുവരും ഇപ്പോള്‍ തെളിയിക്കുന്നത്.

വിവാഹ ശേഷമുള്ള പേളി മാണിയുടെ ആദ്യ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ശ്രീനിഷ്. കലക്കന്‍ പുറന്തനാള്‍ വാഴ്ത്തുകള്‍ നേര്‍ന്ന ശ്രീനിഷ് മനോഹരമായൊരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വിവാഹ ശേഷമുള്ള നിമിഷങ്ങള്‍ കൂട്ടിചേര്‍ത്തുള്ള വീഡിയോയാണ് ശ്രീനീഷ് പങ്കുവച്ചത്.

 

 

വിവാഹത്തിന് ശേഷം ശ്രീനിഷിന്‍റെ വീട്ടിലെത്തിയ പേളിയുടെ രസകരമായ ദൃശ്യങ്ങള്‍ നേരത്തെ ശ്രീനിഷ് പുറത്തുവിട്ടിരുന്നു. ശ്രീനിഷിന്‍റെ വീട്ടിലെത്തിയ പേളി വെട്ടുകത്തിയുമായി പറമ്പില്‍ കറങ്ങി നടന്ന് കളച്ചെടികള്‍ വെട്ടുന്നതും ചെണ്ട കൊട്ടാന്‍ പഠിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഒരു ഉത്തമ ഭാര്യയായിരിക്കണമെങ്കില്‍ ആദ്യം നന്നായി വെട്ടിപ്പടിക്കണമെന്ന പേളിയുടെ ഡയലോഗായിരുന്നു വീഡിയോയുടെ ഹൈലേറ്റ്.

മെയ് മാസം അഞ്ചാം തിയതിയായിരുന്നു പേളിയും ശ്രീനിഷും വിവാഹിതരായത്. ക്രിസ്‍ത്യന്‍ ആചാരപ്രകാരമുളള വിവാഹത്തിന് ശേഷം പേളിയും ശ്രീനിഷും ഹിന്ദു ആചാരപ്രകാരവും വിവാഹിതരായിരുന്നു.