ഇന്ന് നെടുമ്പാശ്ശേരിയില്‍ നടക്കുന്ന വിവാഹത്തിന് പിന്നാലെ ഈ മാസം എട്ടിന് പാലക്കാട് വച്ച് റിസപ്ഷനും നടക്കും. 

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് ഇത്രത്തോളം ജനപ്രിയമാക്കിയ പല ഘടകങ്ങളില്‍ ഒന്ന് പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള പ്രണയമായിരുന്നു. ഗെയിമിന്റെ ഭാഗമായി രണ്ട് മത്സരാര്‍ഥികള്‍ക്കിടയില്‍ രൂപപ്പെട്ടുവന്ന ബന്ധമാണെന്നും സത്യസന്ധമല്ലെന്നുമൊക്കെ പ്രേക്ഷകര്‍ക്കിടയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും ഏവരെയും ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസ് അവസാനിക്കുമ്പോഴേക്ക് ആ പ്രഖ്യാപനം വന്നു. തങ്ങളുടെ പ്രണയം സത്യസന്ധമായിരുന്നെന്നും വിവാഹം കഴിക്കുമെന്നും പേളിയും ശ്രീനിഷും പ്രഖ്യാപിച്ചു. ഇന്നിതാ ഇരുവരുടെയും വിവാഹദിനമാണ്.

നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന വിവാഹത്തിന് മുന്‍പ് എല്ലാവരുടെയും അനുഗ്രഹം തേടുകയാണ് ശ്രീനിഷ് അരവിന്ദ്. 'ഞാന്‍ അവളെ വിവാഹം കഴിക്കുന്ന ദിനമാണിന്ന്. എല്ലാവരുടെയും അനുഗ്രഹം വേണം', ശ്രീനിഷ് അരവിന്ദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പേളിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അനുഗ്രഹം തേടിയുള്ള കുറിപ്പും.

ഇന്ന് നെടുമ്പാശ്ശേരിയില്‍ നടക്കുന്ന വിവാഹത്തിന് പിന്നാലെ ഈ മാസം എട്ടിന് പാലക്കാട് വച്ച് റിസപ്ഷനും നടക്കും.