ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. അമ്മയാവാൻ പോകുന്നുവെന്ന് പേളിയായിരുന്നു വെളിപ്പെടുത്തിയത്. പിന്നാലെ നിരവധി ചിത്രങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ശ്രീനിഷ് പങ്കുവച്ച രസകരമായ കാർട്ടൂണാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

വളരെ കുറഞ്ഞ സമയം കൊണ്ട് വലിയ ജനപ്രീതിയാണ് പുത്തന്‍ കാർട്ടൂണിന് ലഭിക്കുന്നത്. നിറവയറുമായി നില്‍ക്കുന്ന പേളി കറുത്ത ടീഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. ഇതില്‍ ബേബി എന്നെഴുതിയിരിക്കുന്നു. തൊട്ടടുത്ത് വെള്ള നിറമുള്ള ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ശ്രീനിഷിന്റെ ചിത്രത്തില്‍ ബിഗ് ബേബി എന്നാണ് എഴുതിയിരിക്കുന്നത്. ആരോ വരച്ച് നൽകിയ കാർട്ടൂണിന് നന്ദി അറിയിച്ചുകൊണ്ടാണ്  ശ്രീനിഷ് ചിത്രം പുറത്ത് വിട്ടത്.

ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകള്‍ ഇപ്പോള്‍ ഉണ്ടെങ്കിലും അതെല്ലാം ആസ്വദിക്കുകയാണെന്ന് പേളി നേരത്തെ പറഞ്ഞിരുന്നു. കൊറോണയും മറ്റ് പ്രശ്‌നങ്ങളുമെല്ലം പുറത്ത് നടക്കുന്നതിനാല്‍ ആരോഗ്യ കാര്യങ്ങളില്‍ മാത്രമാണ് താനിപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും മറ്റ് കാര്യങ്ങള്‍ അതിന് ശേഷമായിരിക്കുമെന്നും പേളി പറഞ്ഞിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Thank u @farbenarts 🤗❤️✌️ #goodmorning

A post shared by Srinish Aravind (@srinish_aravind) on Oct 4, 2020 at 9:17pm PDT