ലോക്ക്ഡൗണ്‍ സമയത്ത് പേളിമാണി തുടങ്ങിയ തമാശ പ്രോഗ്രാമാണ് ഇലാസ്റ്റിക്ക് പ്ലാസ്റ്റിക്ക് എന്നത്. ഇന്‍സ്റ്റാഗ്രാം യൂട്യൂബ് വഴിയാണ് പേളി ഇലാസ്റ്റിക്ക് പ്ലാസ്റ്റിക്ക് ആരാധകരിലേക്കെത്തിക്കുന്നത്. രണ്ട് കഥാപാത്രങ്ങളുള്ള പരിപാടിയുടെ തുടക്കത്തില്‍ രണ്ട് വേഷവും പേളി തന്നെയാണ് ചെയ്തിരുന്നത്. പേളിയുടെ വേഷത്തിന്റെ പേര് പ്ലാസ്റ്റിക്കെന്നാണ്. എന്നാല്‍ ആളുകള്‍ കൂടുതലായി കാണാന്‍ തുടങ്ങിയതോടെ പരിപാടിയില്‍ താരങ്ങള്‍ ചിലരൊക്കെ എത്താന്‍ തുടങ്ങി. കഴിഞ്ഞദിവസം അനുപമ പരമേശ്വരനും പരുപാടിയിലെത്തിയിരുന്നു.

ഇപ്പോള്‍ കംബാര്‍കാട്ട് എന്ന പേരിലെത്തിയ താരത്തെകണ്ടാണ് ആളുകള്‍ അതിശയിച്ചിരിക്കുന്നത്. കംബാര്‍കാട്ടായെത്തിയിരിക്കുന്നത് മറ്റാരുമല്ല പ്രേക്ഷകരുടെയും പേളിയുടേയും സ്വന്തം ശ്രിനീഷാണ്. ഓഡീഷന്‍ എന്ന നിലയ്ക്കാണ് ശ്രിനീഷിനെ കൊണ്ടുവന്നതെന്നാണ് പേളി പറയുന്നത്. 'പുതിയൊരു കഥാപാത്രത്തിനായുള്ള ഓഡീഷനാണ്, ഈ കഥാപാത്രത്തിനിട്ട പേര് കംബാര്‍കാട്ടെന്നാണ്, ആളിത്തിരിയധികം വായിനോക്കിയാണ്, ഇയാളെ അഭിനയിക്കാന്‍ എടുക്കണോ വേണ്ടയോ, എന്താണ് നിങ്ങളുടെ അഭിപ്രായം.' എന്നാണ് പേളി ചോദിക്കുന്നത്.

കഴിഞ്ഞദിവസം പേളി ശ്രിനീഷിന്റെ മീശയില്ലാത്ത ലുക്ക് പുറത്തുവിട്ടിരുന്നു. ഇലാസ്റ്റിക്ക് പ്ലാസ്റ്റിക്കിലേക്ക് അഭിനയിക്കാനാണോ പാവത്തിനെക്കൊണ്ട് മീശ എടുപ്പിച്ചതെന്നാണ് ആരാധകര്‍ പേളിയോട് ചോദിക്കുന്നത്. ഓരുപാട് പേരാണ് താരത്തിന്റെ ഓഡീഷന്‍ വീഡിയോയ്ക്ക് കമന്റുമായെത്തുന്നത്. ഷിയാസ് കരീം, നേഹാ സക്‌സേന തുടങ്ങിയ താരങ്ങളും വീഡിയോയ്ക്ക് കമന്റുമായെത്തുന്നുണ്ട്. ഏതായാലും ആളുകളുടെ അഭിപ്രായം മാനിച്ച് ശ്രിനീഷിനെ അഭിനയിക്കാന്‍ സെലക്ട് ചെയ്‌തെന്ന് പേളി തന്റെ അടുത്ത പോസ്റ്റില്‍ അറിയിച്ചിട്ടുണ്ട്.