ഐഡിയ സ്റ്റാര്‍ സിംഗറിലെ വിജയ് ഫാന്‍ ആയിരുന്നു ശ്രീനാഥ്.

ഷ്യാനെറ്റ് സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് സുപരിചിതനായ ശ്രീനാഥ് ശിവശങ്കരന്‍ വിവാഹിതനായി. സംവിധായകന്‍ സേതുവിന്റെ മകൾ അശ്വതിയാണ് വധു. ഫാഷന്‍ സ്റ്റൈലിസ്റ്റാണ് അശ്വതി. ‌അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ വച്ചായിയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. 

വധൂവരന്മാർക്ക് ആശംസയും അനു​ഗ്രഹവും നേരാനായി സിനിമാതാരങ്ങളും ചടങ്ങിൽ സന്നിഹിതനായിരുന്നു. നടൻമാരായ ജയറാം, ഇന്ദ്രൻസ്, മണിയൻപിള്ള രാജു, റഹ്മാൻ, സംവിധായകൻ ജോഷി, ടൊവിനോ തോമസ്, മമ്ത മോഹൻദാസ്, രഞ്ജിനി ഹരിദാസ് തുടങ്ങിയവരും വിവാഹ ചടങ്ങിൽ വധുവരൻമാർക്ക് ആശംസകൾ നേരാനെത്തി. 

മെയ് 26ന് ആയിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹ നിശ്ചയം. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ശ്രീനാഥ് തന്നെ സന്തോഷ വാർത്ത ആരാധകരെ അറിയിക്കുക ആയിരുന്നു. അശ്വതിയും ഒത്തുള്ള ശ്രീനാഥിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടി. 

വമ്പൻ താരനിര ഒന്നിച്ച സേതുവിന്റെ മകളുടെ വിവാഹം | Idea Star Singer fame Sreenath and Ashwathy Wedding

ഐഡിയ സ്റ്റാര്‍ സിംഗറിലെ വിജയ് ഫാന്‍ ആയിരുന്നു ശ്രീനാഥ്. വിജയിയെ പോലെ തന്നെ വസ്ത്രം ധരിച്ചും ശബ്ദം അനുകരിച്ചുമൊക്കം പലപ്പോഴും കയ്യടി നേടിയിട്ടുണ്ട് ശ്രീനാഥ്. പിന്നീട് പിന്നണി ഗാന ലോകത്തേക്ക് കടന്ന ശ്രീനാഥ് ഇപ്പോള്‍ സംഗീത സംവിധായകന്‍ കൂടെയാണ്. മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയായിരുന്നു ശ്രീനാഥ് സംഗീത സംവിധായകനായി മാറുന്നത്. പിന്നീട് സബാഷ് ചന്ദ്ര ബോസ്, മേ ഹും മൂസ തുടങ്ങിയ ചിത്രങ്ങളിലും ശ്രീനാഥ് ​ഗാനമൊരുക്കി. 

ഇത് 'ഷെഫീക്കിന്റെ സന്തോഷം' മാത്രമല്ല, നൊമ്പരവും സ്വപ്നവും കൂടിയാണ് : റിവ്യു