എതിരാളികളില്ലാതെ മുന്നേറുകയാണ് വാനമ്പാടി. ആരാധകര്‍ എത്രത്തോളമാണ് തമ്പുരുവിനെയും അനുമോളേയും മോഹനെയും അമ്മമാരേയുമെല്ലാം സ്നേഹിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ടിആര്‍പി റേറ്റിങ്ങിലെ വാനമ്പാടിയുടെ സ്ഥാനം.

മലയാള ടിവി ഷോകളില്‍ വാനമ്പാടിയെ മറികടക്കാന്‍ മറ്റൊരു പരമ്പരയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് നവമ്പര്‍  23 മുതല്‍ 29 വരെയുള്ള ടിആര്‍പി റേറ്റിങ്. അതേസമയം ഏഷ്യാനെറ്റിലെ മറ്റൊരു ഷോയാണ് അല്‍ഭുത പ്പെടുത്തുന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.

സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും  എന്ന ഷോ ടിആര്‍പിയില്‍ ആദ്യ അഞ്ചില്‍ ഇടം നേടി. ഏറെ ആരാധകരുള്ള ആര്യ നയിക്കുന്ന ഷോയില്‍ സീരിയല്‍ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്. പാട്ടും അഭിനയവും മത്സരവുമായി നടക്കുന്ന ഷോ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്ന് ടിആര്‍പി റേറ്റിങ് പറയുന്നു.

ലത സംഘരാജു വേഷമിടുന്ന നീലക്കുയിലാണ് റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.  മഹാ എപ്പിസോഡും അര്‍ച്ചനയുടെ പുതിയ വേഷപ്പകര്‍ച്ചയുമായി എത്തിയ സീതാകല്യാണം മൂന്നാം സ്ഥാനത്തും നിലയുറപ്പിക്കുന്നു.