ആരാധകരെ നിരന്തരം അത്ഭുതപ്പെടുത്തുന്ന താരമാണ് സ്വാസിക. പലപ്പോഴഉം  സാമൂഹിക മാധ്യമങ്ങളില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന സ്വന്തം സീതയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് ഓരോ ആരാധകരും.പുതിയ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സ്വാസികയിപ്പോള്‍.

അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവച്ചിരിക്കുന്നത്. മനസ് ഒരു പെണ്‍കുട്ടിയെപ്പോലെയും, സമീപനം ഒരു യുവതിയെ പോലെയും ഒരു സ്ത്രീയെപോലെ ശക്തയായിരിക്കുകയും ചെയ്യുക എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഒരു കുടുംബിനിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി അമ്പരപ്പിച്ച സ്വാസിക ഫോട്ടോഷൂട്ടില്‍ ചുവന്ന സാരിയില്‍ അതിമനോഹരിയായാണ് കാണുന്നത്. നിരന്തരം ഫോട്ടോഷൂട്ടുമായി എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന സ്വാസികയുടെ പുതിയ ചിത്രങ്ങളും ഏറ്റെടുക്കുകയാണ് ആരാധകര്‍.

സീതയെന്ന പരമ്പരയിലൂടെയാണ് സ്വാസിക സുപരിചിതയാകുന്നത്. സീതയുടെയും ഇന്ദ്രന്‍റെയും കഥാപാത്രം ഇപ്പോഴും പ്രേക്ഷകര്‍ മറന്നിട്ടില്ല. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലും സ്വാസിക വേഷമിട്ടു. അടുത്തിടെ മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണിയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യം തന്നെ സിനിമയിലേക്കെത്തിയ താരം മിനിസ്ക്രീനിലും താരമാവുകയായിരുന്നു.