നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർട്ട് മ്യൂസിക് ഷോയുടെ അവതാരകയാണ് സുചിത്ര

വാനമ്പാടി പരമ്പരയിലെ മികവാർന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സുചിത്ര നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പര അവസാനിച്ചതിനുശേഷം താരത്തിന്റെ പുതിയ പരമ്പരയ്ക്കായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. എന്നാൽ ഇത്തവണ അഭിനയത്തിൽ നിന്ന് മാറി ടിവി ഷോയിൽ അവതാരകയായിട്ടാണ് സുചിത്ര എത്തിയത്. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം. റീൽസും മേക്കോവർ വീഡിയോയും ഫോട്ടോഷൂട്ട്‌ ചിത്രങ്ങളുമെല്ലാം സുചിത്ര സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ പുതിയ റീൽ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. മോഹൻലാലും രേവതിയും ചേർന്ന് അഭിനയിച്ച കിലുക്കം സിനിമയിലെ സംഭാഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് സുചിത്ര അഭിനയിക്കുന്നത്. 'അസൂയയും കുശുമ്പും ഏഷണിയും കഷണ്ടിയും ഒന്നുമില്ല, സ്നേഹം മാത്രം എന്നാണ് വീഡിയോയ്ക്കു നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ആരാധകർ നൽകുന്നത്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഡാൻസ് വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായത്. സുചിത്രയുടെ അഭിനയ ഭാവ മാറ്റങ്ങൾ അടിപൊളിയെന്നാണ് ആരാധകർ പറയുന്നത്.

View post on Instagram

‘വാനമ്പാടി’ സീരിയലിൽ പദ്മിനി എന്ന കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചത്. അൽപ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് സീരിയലിൽ സുചിത്ര അവതരിപ്പിച്ചതെങ്കിലും ഏറെ ആരാധകർ സുചിത്രയ്ക്കുണ്ട്. നേരത്തെ താരത്തിൻറെ മേക്കോവർ മലയാളികളെ അമ്പരപ്പിച്ചിരുന്നു. സീരിയലിന് ശേഷം സ്ക്രീനിലെത്തിയപ്പോൾ ശരീരഭാരം കുറച്ചാണ് സുചിത്ര പ്രത്യക്ഷപ്പെട്ടത്. ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് സുചിത്ര ഈ മേക്കോവര്‍ നടത്തിയത്. ബിഗ്ബോസ് മലയാളം സീസണ്‍ 4 ലെ ശ്രദ്ധേയ മത്സരാര്‍ഥി കൂടിയായിരുന്നു സുചിത്ര. ഫൈനല്‍ സിക്സില്‍ എത്തിയില്ലെങ്കിലും ഏറെ ആരാധകരെ നേടിയാണ് സുചിത്ര അവിടെനിന്ന് മടങ്ങിയത്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര ഒരു നർത്തകി കൂടിയാണ്. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർട്ട് മ്യൂസിക് ഷോയുടെ അവതാരകയാണ് സുചിത്ര.