വാനമ്പാടിയിൽ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര നായർ അവതരിപ്പിച്ച 'പത്മിനി'.

ഷ്യാനെറ്റ്  ജനപ്രിയ പരമ്പര 'വാനമ്പാടി' അവസാനിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ പ്രേക്ഷകരുടെ മനസിൽ ഇപ്പോഴുമുണ്ട് അതിലെ കഥാപാത്രങ്ങളും താരങ്ങളും. വാനമ്പാടിയിൽ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര നായർ അവതരിപ്പിച്ച 'പത്മിനി'. എന്നാൽ ഇനി മറ്റൊരു സീരിയലിലേക്ക് ഇല്ലെന്ന് പിന്നീട്  സുചിത്ര വ്യക്തമാക്കിയിരുന്നു.  

എന്നാൽ പഴയ പപ്പിയൊന്നുമല്ല, സുചിത്രയിപ്പോൾ. വണ്ണം കുറച്ച് കിടിലൻ മേക്കോവറിലാണ് സുചിത്രയെത്തുന്നത്. മെലിഞ്ഞ് ആളാകെ മാറിയിരിക്കുകയാണ് താരമിപ്പോൾ. ഏഷ്യാനെറ്റിൽ ഷോ ആങ്കറിങ്ങിലും നൃത്താഭ്യാസത്തിലും തിരക്കിലാണ് സുചിത്ര. പുത്തൻ മേക്കോവറിലുള്ള ചിത്രങ്ങളാണ് സുചിത്ര പങ്കുവച്ചിരിക്കുന്നത്. മെലിഞ്ഞ് സുന്ദരിയായുള്ള ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

സാരിയും വലിയ കമ്മലും മുഖത്ത് ക്രൂരമായ സ്ത്രീ ഭാവവും ഒക്കെയുള്ള പത്മിനിയെ ഒക്കെയൊണ് പ്രേക്ഷകർക്ക് പരിചയം. എന്നാൽ പുതിയ മേക്കോവർ ഞെട്ടിച്ചുവെന്നാണ് ആരാധകർ പറയുന്നത്. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായി വെറൈറ്റി ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ കൂടി എത്തിയതോടെ വലിയ പ്രതികരണമാണ് ആരാധകർ നൽകുന്നത് 

ഇപ്പോഴും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രമാണ് വാനമ്പാടിയിലെ പത്മിനിയെന്നും കരിയറിലെ തന്നെ വലിയ വഴിത്തിരിവായിരുന്നു വാനമ്പാടിയെന്നുമൊക്കെ സുചിത്ര പറഞ്ഞിരുന്നു. പത്മിനിയെ അവതരിപ്പിക്കാന്‍ തനിക്ക് തുടക്കത്തില്‍ താല്‍പര്യമില്ലായിരുന്നുവെന്നും എന്നാല്‍ ആ കഥാപാത്രത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കിയപ്പോഴാണ് കഥാപാത്രത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞതെന്നും സുചിത്ര പറഞ്ഞിരുന്നു. നേരത്തെ പറഞ്ഞിരുന്നതുപോലെ നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് സുചിത്ര ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച പുതിയ പോസ്റ്റിലൂടെയും ഇക്കാര്യമാണ് സുചിത്ര പറയുന്നത്.

View post on Instagram
 
View post on Instagram
 
View post on Instagram