രവി മോഹൻ-ആരതി ദമ്പതികളുടെ വിവാഹമോചനത്തിൽ ധനുഷിന്റെ ഇടപെടൽ ഉണ്ടെന്ന് ഗായിക സുചിത്ര ആരോപിക്കുന്നു.
ചെന്നൈ: എന്നും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണ് തമിഴ് ഗായിക സുചിത്ര. കോളിവുഡ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന രവി മോഹന്‍ ആരതി വിവാഹ മോചന കേസില്‍ ധനുഷിന്‍റെ ഇടപെടല്‍ ഉണ്ടെന്നാണ് സുചിത്രം ഇപ്പോള്‍ പറയുന്നത്. ഹൈവുഡ് എന്റർടെയിൻമെന്റ് എന്ന യൂട്യൂബ് ചാനലിൽ നൽകിയ ഇന്റർവ്യൂവിൽ രവി മോഹൻ-ആരതി ദമ്പതികളുടെ വേര്‍പിരിയലിന് ധനുഷ് കാരണമായെന്നാണ് സുചിത്രം പറയുന്നത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നഉണ്ട്.
നേരത്തെ തന്നെ വിവാദമാകുന്ന പ്രസ്താവനകൾ നടത്തി സോഷ്യൽ മീഡിയയിൽ വിവാദങ്ങള്‍ ഉണ്ടാക്കുന്ന വ്യക്തിയാണ് സുചിത്ര. കഴിഞ്ഞ വർഷം കോളിവുഡിലെ "ഡ്രഗ് പാർട്ടികൾ" സംബന്ധിച്ച് ഇവര്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. അതിന് മുന്‍പ് സുചീ ലീക്സ് എന്ന വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.
രവി മോഹനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ആരതി വ്യത്യസ്തയായ ഒരു സ്ത്രീ ആയിരുന്നുവെന്നും, വിവാഹത്തിന് ശേഷം അവർ പൂർണ്ണമായി മാറിയെന്നും സുചിത്ര അഭിമുഖത്തില്‍ പറയുന്നു. സുസിത്ര പറയുന്നു. ജയം രവി ഷൂട്ടിന് പോയിരിക്കുന്ന സമയത്ത് ആരതി ധനുഷിന്‍റെ പാര്‍ട്ടികളില്‍ പങ്കെടുത്തുവെന്നും, ഇതോടെ ധനുഷുമായി ആരതി അടുത്തുവെന്നും സുചിത്ര പറയുന്നു. ഇവരുടെ ബന്ധം കണ്ടെത്തിയ ശേഷമാണ് രവി മോഹൻ ആരതിയെ വിട്ടുപിരിയാൻ തീരുമാനിച്ചതെന്നും സുചിത്ര പറഞ്ഞു.
എന്നാല്‍ ആരതി തന്‍റെ കുട്ടികളെ ഉപയോഗിച്ച് രവി മോഹനെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന് സുചിത്ര ആരോപിച്ചു. രലി മോഹൻ ഒരു പ്രസ്താവനയിൽ, താൻ ആരതിയെ വിട്ടുപിരിഞ്ഞുവെന്നും കുട്ടികളെ അല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കുട്ടികളെ കാണാൻ അനുവദിക്കാത്ത ആരതി സ്കൂളില്‍ ബോഡി ഗാര്‍ഡുകള്‍ക്കൊപ്പമാണ് ഇപ്പോള്‍ കുട്ടികളെ വിടുന്നത്.
ആരതി ഇപ്പോള്‍ സഹതാപം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്, രവി മോഹനെയും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പങ്കാളി കെനിഷയെയും കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കാൻ യൂട്യൂബ് ചാനലുകൾക്ക് ആരതി പണം നൽകിയതായും സുചിത്ര ആരോപിച്ചു. കെനിഷ നിഷ്കളങ്കയാണ്. രവി മോഹന്‍റെ വൈകാരികമായ തകര്‍ച്ചയില്‍ അവള്‍ ഒപ്പം നിന്നും. ഇപ്പോള്‍ കെനീഷയും രവി മോഹനും റിലേഷന്‍ഷിപ്പിലാണെന്നും സുചിത്ര ഈ അഭിമുഖത്തില്‍ പറയുന്നു.