ഏഴ് വർഷമായി സീരിയൽ രംഗത്ത് സജീവമാണ് താരം

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുമി റാഷിക്. ഡബ്ബിംഗ് ആർടിസ്റ്റ് ആയി തുടക്കം കുറിച്ച് പിന്നീട് അഭിനേത്രിയായി മാറുകയായിരുന്നു സുമി. വൃന്ദാവനമായിരുന്നു താരത്തിന്റെ ആദ്യ സീരിയൽ. ഏത് തരം വേഷവും വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. പിന്നീട് ചെമ്പരത്തി എന്ന പരമ്പരയിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ജയന്തിയെന്ന കഥാപാത്രത്തെയായിരുന്നു സുമി അവതരിപ്പിച്ചത്. സോഷ്യൽമീഡിയയിലും സജീവമായ സുമി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നതും സുമിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ്. ഗ്ലാമറസ് ഗെറ്റപ്പിലുള്ളതാണ് ചിത്രങ്ങള്‍. ചിത്രങ്ങളിലെ പ്രധാന ആകർഷണം താരത്തിൻറെ കണ്ണുകൾ തന്നെയാണ്. മുഖത്തെ ഭാവവും, നോട്ടത്തിൻറെ തീവ്രതയുമാണ് ചിത്രങ്ങൾക്ക് അഴകേകുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് മികച്ച പ്രതികരണമറിയിച്ച് എത്തുന്നത്. എല്ലാവർക്കും പറയാനുള്ളത് താരത്തിൻറെ പോസിനെ കുറിച്ച് ആണ്. വെഡ്ഡിങ്, കൊമേഷ്യൽ ഫോട്ടോഗ്രഫറായ ആൻസണ്‍ അലക്സ് അൽഫോൻസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാരിയിൽ നടത്തിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

View post on Instagram
View post on Instagram
View post on Instagram

ഏഴ് വർഷമായി സീരിയൽ രംഗത്ത് സജീവമാണ് താരം. ഫോട്ടോഷൂട്ട് ഒരുപാടിഷ്ടമാണെന്ന് സുമി പറഞ്ഞിട്ടുണ്ട്. നേരത്തെ നവീനൊപ്പമുള്ള ഫോട്ടോഷൂട്ട് വൈറലായിരുന്നു. നവീന്റെ ചുമലിൽ കാല് വെച്ചുള്ള ഫോട്ടോയായിരുന്നു അത്. തങ്ങൾ തമ്മിൽ വിവാഹം ചെയ്തുവെന്നായിരുന്നു പിന്നീടുള്ള പ്രചാരണമെന്ന് താരം പറയുന്നു. നെഗറ്റീവ് ചെയ്യുന്നവർ ഒന്നായി എന്നൊക്കെയായിരുന്നു പലരും പറഞ്ഞത്. ഈയൊരു ഫീൽഡാവുമ്പോൾ ഇതൊക്കെ പതിവല്ലേയെന്നായിരുന്നു സുമിയുടെ അഭിപ്രായം. നവീന്റെ മേലെ കാല്‍ വെച്ച് പോസ് ചെയ്യാനുള്ള ഐഡിയ ഭർത്താവിന്റെയായിരുന്നുവെന്നും സുമി പറഞ്ഞിരുന്നു.

ALSO READ : ടൈറ്റില്‍ കഥാപാത്രം ഈ കാര്‍; '1744 വൈറ്റ് ആള്‍ട്ടോ' വരുന്നു