ധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും മലയാള സിനിമയിൽ എത്തുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. ഷീറോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് താരം വീണ്ടും എത്തുന്നത്. ഇപ്പോഴിതാ മധുരരാജയിൽ മമ്മൂട്ടിയുമായുള്ള അനുഭവം പങ്കുവയ്ക്കുകയാണ് സണ്ണി. ‘ഷീറോ’യുടെ പ്രസ്മീറ്റില്‍ വെച്ചാണ് സണ്ണി ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിക്കൊപ്പമുള്ള അഭിനയ നിമിഷങ്ങള്‍ വളരെ മികച്ചത് തന്നെയായിരുന്നു എന്നാണ് സണ്ണിയുടെ മറുപടി.

‘വളരെ നല്ല അനുഭവം തന്നെയായിരുന്നു. അതില്‍ സംശയമില്ല. പാട്ട് എല്ലാവര്‍ക്കും ഇഷ്ടമാവുകയും ചെയ്തു. അവരവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് എപ്പോഴും സന്തോഷമുള്ള കാര്യം തന്നെയാണ്’ സണ്ണി ലിയോണ്‍ പറഞ്ഞു.

മധുരരാജയില്‍ ‘മോഹ മുന്തിരി’ എന്ന് തുടങ്ങുന്ന ഐറ്റം നമ്പറിലാണ് സണ്ണി ലിയോൺ ഡാന്‍സ് ചെയ്തത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. സണ്ണി ആദ്യമായി മലയാള സിനിമയില്‍ ചെയ്ത ഐറ്റം ഡാന്‍സ് ആയിരുന്നു ഇത്.